എൽഎൽബി പ്രവേശന തീയതി നീട്ടി; അവസാന തീയതി 23
സ്കൂൾ ഓഫ് ഇൻഡ്യൻ ലീഗൽ തോട്ടിൽ ത്രിവത്സര എൽ .എൽ .ബി(4പി .എം–9പി .എം) കോഴ്സിൽ പ്രവേശനത്തിനുള്ള അവസാന തീയതി ഡിസംബർ 23 വരെ നീട്ടി.
പരീക്ഷാഫലം
2016 ആഗസ്റ്റിൽ നടത്തിയ മൂന്നാം ബി എഎം .എസ് (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുന: പരിശോധനയ്ക്കും ഉള്ള അപേക്ഷകൾ ഡിസംബർ 31 വരെ സ്വീകരിക്കും.
എൽഎൽബി സംവരണ സീറ്റൊഴിവ്
സ്കൂൾ ഓഫ് ഇൻഡ്യൻ ലീഗൽ തോട്ടിൽ ത്രിവത്സര എൽ എൽ .ബി (4പി .എം–9പി എം) കോഴ്സിന് പട്ടികവർഗ്ഗ വിഭാഗത്തിൽ നാല് സീറ്റുകൾ ഒഴിവുണ്ട്.
നോട്ടിഫിക്കേഷൻ പ്രകാരം നിശ്ചിത യോഗ്യതകളുള്ള എസ്ടി വിദ്യാർഥികൾ ഡിസംബർ 22 രാവിലെ 10 മണിക്ക് സ്കൂൾ ഓഫ് ഇൻഡ്യൻ ലീഗൽ തോട്ടിൽ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം ഹാജരാകണം. ഫോൺ : 0481 2310165.
ലാബ് ടെക്നീഷ്യൻ ഒഴിവ്
മഹാത്മാഗാന്ധി സർവകലാശാലാ ഹെൽത്ത് സെന്ററിൽ പ്രതിമാസം 12,500/– രൂപ പ്രതിഫലത്തിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുവാനുള്ള അപേക്ഷ ക്ഷണിക്കുന്നു. അംഗീകൃത ലാബ് ടെക്നീഷ്യൻ കോഴ്സ് ജയിച്ചവർക്ക് അപേക്ഷിക്കാം.
പ്രവൃത്തിപരിചയം :– ഡിപ്ലോമക്കാർക്ക് 2 വർഷവും സർട്ടിഫിക്കറ്റ് കോഴ്സ് പാസായവർക്ക് 5 വർഷവും. പ്രായപരിധി 22 നും 40 നും മധ്യേ. താത്പര്യമുള്ളവർ ബയോഡാറ്റായും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപെടുത്തിയ പകർപ്പുകളും സഹിതം ഡപ്യൂട്ടി രജിസ്ട്രാർ 1 (ഭരണവിഭാഗം), മഹാത്മാഗാന്ധി സർവ്വകലാശാല, പ്രിയദർശിനി ഹിൽസ് പി .ഒ, കോട്ടയം എന്ന വിലാസത്തിൽ 2017 ജനു: 6. ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഫോൺ : 0481 2733302. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.