University News
കോൺടാക്ട് ക്ലാസ്
കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർഥികളുടെ കോൺടാക്ട് ക്ലാസുകൾ 24ന് രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദവിവരങ്ങൾക്ക് www.sde.kannurunivesity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഫൈനൽ ബിഡിഎസ് പാർട്ട്–രണ്ട് പരീക്ഷ

കണ്ണൂർ സർവകലാശാലയുടെ ഫൈനൽ ബിഡിഎസ് പാർട്ട്–രണ്ട് (സപ്ലിമെന്ററി – ഡിസംബർ 2016) ഡിഗ്രി പരീക്ഷ ജനുവരി 9ന് ആരംഭിക്കും. അപേക്ഷകൾ പിഴകൂടാതെ ഈമാസം 27വരെയും 130 രൂപ പിഴയോടെ 29 വരെയും സമർപ്പിക്കാം. അപേക്ഷയോടൊപ്പം എപിസി, ചലാൻ എന്നിവ ഈ മാസം 31നകം സർവകലാശാലയിൽ എത്തിക്കണം.

ഒന്നാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – നവംബർ 2015) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഓറിയന്റേഷൻ ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ തളിപ്പറമ്പ് സർ സയ്യിദ് കോളജ്, ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ് എന്നിവ പരീക്ഷാകേന്ദ്രമായി സ്വീകരിച്ചിട്ടുള്ള ഒന്നാംവർഷ ബിരുദ വിദ്യാർഥികളുടെ ഓറിയന്റേഷൻ ക്ലാസുകൾ താഴെ പറയും പ്രകാരം 24ന് തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ നടക്കും. അന്നേദിവസം വിദ്യാർഥികളുടെ ഐഡന്റിറ്റി കാർഡും ക്വാളിഫൈയിംഗ് സർട്ടിഫിക്കറ്റും പഠനക്കുറിപ്പുകളും വിതരണം ചെയ്യും. രാവിലെ 10ന്–ബികോം, ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ–ബിബിഎ, ബിഎ അഫ്സൽ ഉൽഉലമ, ബിഎസ്സി മാത്തമാറ്റിക്സ്, ബിഎ മലയാളം, ബിസിഎ, ബിഎ പൊളിറ്റിക്കൽ സയൻസ്, ബിഎ ഹിസ്റ്ററി, ബിഎ ഇക്കണോമിക്സ്, ബിഎ ഇംഗ്ലീഷ്.

അഫിലിയേറ്റഡ് കോളജുകളുടെ യോഗം

കണ്ണൂർ സർവകലശാല അഫിലിയേറ്റ് ചെയ്തിട്ടുള്ള മുഴുവൻ കോളജുകളും അഫിലിയേഷൻ ലഭിച്ച വർഷം മുതൽ സർവകലാശാലയിൽ ഒടുക്കിയ ഫീസ്, തുടർന്നുള്ള അഫിലിയേഷൻ തുടങ്ങിയവയുടെ വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമായ മാതൃകയിൽ (ഹാർഡ് കോപ്പിയും, സോഫ്റ്റ് കോപ്പിയുമായും) 24നകം സർവകലാശാലയിൽ ലഭ്യമാക്കണം. പ്രസ്തുത വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ 28ന് നടക്കുന്ന കോളജ് അധികൃതരുടെ യോഗത്തിൽ ഹാജരാകണം.