നാലാം വർഷ ബിഎസ്സി എംഎൽടി പരീക്ഷകൾ ജനുവരി 25നു തുടങ്ങും
നാലം വർഷ ബിഎസ്സി എംഎൽടി (2012 അഡ്മിഷൻ റെഗുലർ, 2008–2011 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ 2017 ജനുവരി 25ന് തുടങ്ങും. അപേക്ഷകൾ ജനുവരി മൂന്നു വരെയും 50 രൂപ പിഴയോടെ നാലു വരെയും 500 രൂപ സൂപ്പർ ഫൈനോടെ ഏഴു വരെയും സ്വീകരിക്കും. അപേക്ഷകർ ഒരു പേപ്പറിന് 20 രൂപ സിവി ക്യാംപ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടയ്ക്കണം.
അഫിലിയേറ്റഡ് കോളജുകളിലെ പത്താം സെമസ്റ്റർ പഞ്ചവത്സര ബിഎ (ക്രിമിനോളജി) എൽഎൽബി (ഓണേഴ്സ്) ഡിഗ്രി (2015 നു മുമ്പുള്ള അഡ്മിഷൻ) പരീക്ഷ ജനുവരി 27ന് തുടങ്ങും. അപേക്ഷ ജനുവരി മൂന്നു വരെയും 50 രൂപ പിഴയോടെ നാലു വരെയും 500 രൂപ സൂപ്പർ ഫൈനോടെ ആറു വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ ഒരു പേപ്പറിന് 20 രൂപ വീതവും (പരമാവധി 100 രൂപ) സിവി ക്യമ്പ് ഫീസായി പരീക്ഷാഫീസിനു പുറമേ അടയ്ക്കണം
പരീക്ഷാത്തീയതി
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് അണ്ടർ ഗ്രാജ്വേറ്റ് (സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, മേഴ്സി ചാൻസ് – 2013 മുമ്പുള്ള അഡ്മിഷൻ) ഡിഗ്രി പരീക്ഷ 2017 ജനുവരി 10ന് തുടങ്ങും. മൂന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംഎംഎച്ച്, എംസിജെ, എം എസ്ഡബ്ല്യൂ, എംടിഎ (സിഎസ്എസ് 2015 അഡ്മിഷൻ–റെഗുലർ, 2012 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ 2017 ജനുവരി നാലിനു തുടങ്ങും.
പ്രാക്ടിക്കൽ പരീക്ഷ
തൃപ്പൂണിത്തുറ – ആർഎൽവി കോളജിലെ ബിഎ മ്യൂസിക് വോക്കൽ (സിബിസിഎസ്എസ് റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) അഞ്ച്, മൂന്ന്, സെമസ്റ്ററുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 2017 ജനുവരി മൂന്നു മുതൽ ആറു വരെയും 16 മുതൽ 19 വരെയും കോളജിൽ നടത്തും.
എറണാകുളം മഹാരാജാസ് കോളജിലെ അഞ്ചാം സെമസ്റ്റർ ബിഎ മ്യൂസിക് വോക്കൽ (സിബിസിഎസ്എസ് റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ 2017 ജനുവരി ഒമ്പതു മുതൽ 12 വരെ കോളജിൽ നടത്തും.
പരീക്ഷാഫലം
2015 ഡിസംബർ, 2016 ജൂൺ മാസങ്ങളിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എംഎസ്സി ന്യൂ ആൻഡ് റിന്യൂവബിൾ എനർജി സിഎസ്എസ് (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ 2017 ജനുവരി മൂന്നു വരെ സ്വീകരിക്കും.
2016 ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ബികോം ഓഫ് ക്യാമ്പസ് സപ്ലിമെന്ററി പാർട്ട്– മൂന്ന് (ആനുവൽ സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീ കരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യ നിർണയത്തിനുമുള്ള അപേക്ഷ ജനുവരി നാലു വരെ സ്വീകരിക്കും.
2016 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ സിറിയക് (പിജിസിഎസ്എസ്–റെഗുലർ, ബെറ്റർമെന്റ്, സപ്ലിമെന്ററി, 2012നു മുമ്പുള്ള നോൺ സിഎസ്എസ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ ജനുവരി നാലു വരെ സ്വീകരിക്കും.
2016 ഏപ്രിലിൽ നടത്തിയ ഒന്നു മുതൽ നാലു വരെ സെമസ്റ്റർ എംഎസ്സി ഐടി ആൻഡ് സിസി (ഓഫ് കാമ്പസ്– റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ ജനുവരി നാലു വരെ സ്വീകരിക്കും.
ക്രിസ്മസ് അവധി
പഠനവകുപ്പുകളും അഫിലിയേറ്റഡ് കോളജുകളും ക്രിസ്മസ് അവധിക്കായി നാളെ വൈകുന്നേരം അടയ്ക്കുന്നതും ജനുവരി മൂന്നിനു തുറക്കും.