University News
പരീക്ഷ
വിദൂരവിദ്യാഭ്യാസം/കോളജ് വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ ബിഎസ്സി/ബിഎസ്സി ഇൻ എൽആർപി/ബിഎ/ബിഎസ്ഡബ്ല്യൂ/ബിഎംഎംസി/ബിസിഎ/ബിവിസി/ബിഎ അഫ്സൽ–ഉൽ–ഉലമ/ബിടിഎഫ്പി (സിയുസിബിസിഎസ്എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ജനുവരി 31ന് ആരംഭിക്കും.
നാലാം സെമസ്റ്റർ ബിവോക് (2014 പ്രവേശനം) റഗുലർ പരീക്ഷ ജനുവരി ആറിന് ആരംഭിക്കും.

ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് (2007 സ്കീം, 2008 (എജെ), 2009 (എ.കെ) പ്രവേശനം മാത്രം) സ്പ്ലിമെന്ററി പരീക്ഷ ജനുവരി 18ന് ആരംഭിക്കും.

വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

2016 ഡിസംബറിൽ ഫലം പ്രസിദ്ധീകരിച്ച വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ യുജി (സിയുസിബിസിഎസ്എസ്) സപ്ലിമെന്ററി വിദ്യാർഥികൾക്ക് ഡിസംബർ 2016 സപ്ലിമെന്ററി പരീക്ഷയ്ക്ക് 26 വരെ ഓൺലൈനിൽ അപേക്ഷിക്കാം.


പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റർ എംബിഎ (ഇന്റർനാഷണൽ ഫിനാൻസ്), എംബിഎ (ഹെൽത്ത് കെയർ മാനേജ്മെന്റ്) റഗുലർ പരീക്ഷകൾക്ക് പിഴകൂടാതെ ജനുവരി നാല് വരെയും 150 രൂപ പിഴയോടെ ജനുവരി ആറ് വരെയും ഓൺലൈനിൽ അപേക്ഷിക്കാം.

പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസം ബിബിഎ മൂന്നാം സെമസ്റ്റർ നവംബർ 2015 (സിയുസിബിസിഎസ്എസ്) പരീക്ഷയ്ക്ക് ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളജ്, പട്ടാമ്പി എസ്എൻജിഎസ് കോളജ്, പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളജ്, ഗൂരുവായൂർ ശ്രീകൃഷ്ണ കോളജ് എന്നിവ കേന്ദ്രങ്ങളായുള്ളവരുടെയും, ബികോം മൂന്നാം സെമസ്റ്റർ നവംബർ 2015 (സിയുസിബിസിഎസ്എസ്) മടപ്പള്ളി ഗവൺമെന്റ് കോളജ് കേന്ദ്രത്തിലെ രജി.നം. MDAOBS1185 മുതൽ MDAOBS1327 വരെയും, തിരൂർ ടിഎംജി കോളജ് കേന്ദ്രത്തിലെ രജി.നം. TMAOBS0001 മുതൽ TMAOBS0128 വരെയുള്ളവരുടെയും പരീക്ഷാ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്.

2016 ഏപ്രിലിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎസ്സി ഹെൽത്ത് ആൻഡ് യോഗ തെറാപ്പി പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ജനുവരി മൂന്ന് വരെ ഓൺലൈനിൽ അപേക്ഷിക്കാം.

2015 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് (പാർട്ട്ടൈം, 09 സ്കീം), ബിടെക് (2009, 2014 സ്കീം), ബിആർക് (2004 സ്കീം, 2009–2011 പ്രവേശനം) 2012 സ്കീം പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ജനുവരി പത്ത് വരെ ഓൺലൈനിൽ അപേക്ഷിക്കാം.

2016 മേയിൽ നടത്തിയ എംഎസ്സി മാത്തമാറ്റിക്സ് പ്രീവിയസ് റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ജനുവരി അഞ്ച് വരെ ഓൺലൈനിൽ അപേക്ഷിക്കാം.

ബിഎ പുനർമൂല്യനിർണയ ഫലം

അഞ്ചാം സെമസ്റ്റർ ബിഎ (സിസിഎസ്എസ്) നവംബർ 2015 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്.

ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്കായി ശിൽപശാല

ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്കായി ’ഭിന്നശേഷിയും നിയമങ്ങളും’ എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിക്കുന്നു. ബുദ്ധിവികാസവൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനത്തിനായി സർവകലാശാലാ മനൾാസ്ത്ര പഠനവിഭാഗവും, സംസ്‌ഥാന സാമൂഹ്യനീതി വകുപ്പും സംയുക്‌തമായി നടപ്പാക്കുന്ന സിഡിഎംആർപി പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്കായി രൂപീകരിച്ച സ്വയം സഹായ ഫോറത്തിന് കീഴിലാണ് ശിൽപശാല. ശിൽപശാല നാളെ ഉച്ചയ്ക്ക് രണ്ടിന് സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഉച്ചയ്ക്ക് രണ്ടിനകം എത്തണം.
More News