University News
കോളജുകളിൽ ക്രിസ്മസ് അവധി 24 മുതൽ
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലും പഠനവകുപ്പുകളിലും പഠനകേന്ദ്രങ്ങളിലും ക്രിസ്മസ് അവധി 24 മുതൽ ജനുവരി രണ്ടുവരെയായിരിക്കും.

സെലക്ഷൻ ട്രെയൽസ്

കണ്ണൂർ സർവകലാശാല പുരുഷ വിഭാഗം ഖോ–ഖോ ടീമിന്റെയും ഫുട്ബോൾ ടീമിന്റെയും സെലക്ഷൻ ട്രെയൽസ് ഇന്നു രാവിലെ ഒമ്പതിന് മാങ്ങാട്ടുപറമ്പ് കാമ്പസിൽ നടക്കും.

ഫയലുകൾ നശിപ്പിക്കുന്നു; ആക്ഷേപമുള്ളവർ ഹാജരാകണം

കണ്ണൂർ സർവകലാശാലയിലെ അക്കാദമിക് ഡി സെക്ഷനിലെ 2014 ന് മുമ്പുള്ള ഹാജർനില കണ്ടോൺ ചെയ്യൽ, ഗ്രേസ് മാർക്ക്, റീ അഡ്മിഷൻ, ലേറ്റ് അഡ്മിഷൻ, ലേറ്റ് ആപ്ലിക്കേഷൻ, കോളജ് ട്രാൻസ്ഫർ തുടങ്ങിയവ സംബന്ധിച്ച ഫയലുകളും ആസ്പയർ സ്കോളർഷിപ്പ്, പിജിഡിസിപി, പിജിഡിഎൽഡി എന്നീ കോഴ്സുകൾക്കുള്ള അപേക്ഷാഫോറം തുടങ്ങിയവയും നശിപ്പിക്കാനായി ഉത്തരവായിട്ടുണ്ട്. ഇതിന്മേൽ എന്തെങ്കിലും ആക്ഷേപമുള്ളവർ 31നകം സർവകലാശാലയുമായി ബന്ധപ്പെടണം.

സേവനം തടസപ്പെടും

ഭരണഭാഷ മലയാളമാക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാർക്കുള്ള ശില്പശാല നടക്കുന്നതിനാൽ നാളെ ഉച്ചവരെ വിദ്യാർഥികൾക്കുള്ള സേവനങ്ങൾ തടസപ്പെടുമെന്ന് കണ്ണൂർ സർവകലാശാല അറിയിച്ചു.