University News
എംഎസ്സി മൂന്നാം സെമസ്റ്റർ സുവോളജി ഫലം പ്രസിദ്ധീകരിച്ചു
2015 ഡിസംബറിലെ എംഎസ്സി മൂന്നാം സെമസ്റ്റർ സുവോളജി (നോൺ സിഎസ്എസ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ ജനുവരി മൂന്നു വരെ സ്വീകരിക്കും.

2016 മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംടെക് സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ ജനുവരി നാലു വരെ സ്വീകരിക്കും.

2016 ജൂണിലെ നാലാം സെമസ്റ്റർ എംഎസ്സി ബോട്ടണി, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (സിഎസ്എസ് റെഗുലർ ആൻഡ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ ജനുവരി അഞ്ചു വരെ സ്വീകരിക്കും.

അപേക്ഷാ തീയതി

ഒന്നാം സെമസ്റ്റർ സിബിസിഎസ്എസ് അണ്ടർഗ്രാജ്വേറ്റ് (2013 അഡ്മിഷനു മുമ്പുള്ള സപ്ലിമെന്ററി ആൻഡ് മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷകൾക്കു ജനുവരി അഞ്ചു വരെയും 50 രൂപ പിഴയോടെ ആറു വരെയും 500 രൂപ സൂപ്പർ ഫൈനോടെ 10 വരെയും അപേക്ഷിക്കാം.

അപേക്ഷകർ 20 രൂപ അപേക്ഷാ ഫോമിനും ഒരു പേപ്പറിനു 20 രൂപ വീതം (പരമാവധി 100) സിവി ക്യാമ്പ് ഫീസും നിശ്ചിത പരീക്ഷാ ഫീസിനു പുറമെ അടയ്ക്കണം. ആദ്യമായി മേഴ്സി ചാൻസിനു ഹാജരാവുന്നവർ 5,000 രൂപയും രണ്ടാമത് ഹാജരാവുന്നവർ 7,000 രൂപയും നിശ്ചിത പരീക്ഷാ ഫീസിനും സിവി ക്യാമ്പ് ഫീസിനും പുറമേ അടയ്ക്കണം.
പരീക്ഷാതീയതി പിന്നീട്.

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ ബിഎഡ് (സ്പെഷൽ എഡ്യുക്കേഷൻ–ലേണിംഗ് ഡിസെബിലിറ്റി ആൻഡ് ഇന്റലക്ച്വൽ ഡിസെബിലിറ്റി) ക്രഡിറ്റ് ആൻഡ് സെമസ്റ്റർ ഡിഗ്രി പരീക്ഷകൾ ജനുവരി 13നു തുടങ്ങും. അപേക്ഷ പിഴയില്ലാതെ ജനുവരി മൂന്നു വരെയും 50 രൂപ പിഴയോടെ നാലു വരെയും 500 രൂപ സൂപ്പർ ഫൈനോടെ ആറു വരെയും സ്വീകരിക്കും. അപേക്ഷകർ 100 രൂപ സിവി ക്യാംപ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടയ്ക്കണം.