University News
പിഎച്ച്ഡി നൽകും
ആശാകൃഷ്ണൻ, എം.സി. പ്രിയങ്ക (ഇംഗ്ലീഷ്), എസ്. ബൃന്ദാനായർ (എഡ്യൂക്കേഷൻ), എൽ.അർ. ദിവ്യ (ലൈബറി ആൻഡ് ഇൻഫർമെഷൻ), ജീനു പോൾ (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ), എം.ആർ. ഇന്ദു, മിനി എം. നായർ, ടി.ബി. രാഹി, എസ്.സുനിത (ഇക്കണോമിക്സ്), ആർ.ലത (നഴ്സിംഗ്), എ.കെ. മല്ലിക, ജി. ഷീന (ഹിന്ദി), വി.എം. നിഷ, എസ്. ശ്യാംദാസ്, എ. ദീപു (ബയോ കെമിസ്ട്രി), ആർ. പ്രിയാദാസ്, ആർ.വി. വിദ്യ ( കംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫർമാറ്റിക്സ്) റോഷിൻ എലിസബത്ത് ജോർജ് (ബയോടെക്നോളജി), ആർ. രഞ്ജു, രാജി എസ.് നായർ (ഫിസിക്സ്), രജിന സിബി ക്ലീറ്റസ്, അരുൺ ലോറൻസ്, അജയൻ തങ്കയൻ (കൊമേഴ്സ്), എസ്.ജി. ശ്രീലക്ഷ്മി, വി.വിദ്യ, എ. സജീബ്ഖാൻ, എസ്.എച്ച്. ഷീമ, (സുവോളജി), എം.എസ്. ശ്രീലരണി, എസ്. രമേഷ് കുമാർ (മലയാളം), പി. അരുൺ കുമാർ (മെക്കാനിക്കൽ), എച്ച്.എസ്. ആനന്ദ് (കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്), ബെന്നി തോമസ് (പൊളിറ്റിക്കൽ സയൻസ്), എൻ. സെന്തിൽ (തമിഴ്), കെ.ജി. പ്രിയ കൃഷ്ണൻ(റഷ്യൻ) എന്നിവർക്ക് പിഎച്ച്ഡി നൽകാൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.

എംഎസ്സി സിഎൻഡി ഫലം

വിദൂരവിദ്യാഭ്യാസ വിഭാഗം മേയിൽ നടത്തിയ അവസാന വർഷ എംഎസ്സി ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ് പരീക്ഷാഫലം വെബ്സൈറ്റിൽ.

യോഗാ പരിശീലനം

ഫിസിക്കൽ എഡ്യൂക്കേഷൻ പഠന വകുപ്പ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ജി.വി. രാജാ പവലിയനിൽ പെതുജനങ്ങൾക്കായി യോഗാ പരിശീലനം ആരംഭിക്കുന്നു. സർവകലാശാലയുടെ കായിക വകുപ്പിന്റെ പ്രവർത്തനങ്ങളിൽ സാമാന്യജനങ്ങളെക്കുടി ഭാഗഭാഗാക്കുന്നതിന്റെ ഭാഗമായാണ് യോഗാ പരിശീലനം ആരംഭിക്കുന്നത്. ജനുവരി മൂന്നിന് ആരംഭിക്കും. രാവിലെയും വൈകുന്നേരവുമായി നടക്കുന്ന യോഗാ പരിശീലനത്തിനുളള രജിസ്ട്രേഷൻ ആരംഭിച്ചു.

അപേക്ഷകൾ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ജി.വി. രാജാ പവലിയനിൽ പ്രവർത്തിക്കുന്ന ഫിസിക്കൽ എഡ്യൂക്കേഷണൽ ഡിപ്പാർട്ട്മെന്റ് ഓഫീസിൽ ലഭിക്കും.

ക്ലാസുകൾക്ക് അവധി

തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന എല്ലാ കോഴ്സുകൾക്കും ഇന്ന് മുതൽ ജനുവരി രണ്ട് വരെ അവധിയായിരിക്കും. ജനുവരി മൂന്നിന് ക്ലാസുകൾ ഉണ്ടായിരിക്കും.

ക്ലിനിക്കൽ ചൈൽഡ് ഡവലപ്മെന്റ് പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസ വിഭാഗം ജൂണിൽ നടത്തിയ രണ്ടാം വർഷ എംഎച്ച്എസ്സി ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ.