University News
ഫൈനൽ എംബിഎ ഫലം(റെഗുലർ/സപ്ലിമെന്ററി)പ്രസിദ്ധീകരിച്ചു
2016 ഓഗസ്റ്റിലെ ഫൈനൽ എംബിഎ (റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധികരിച്ചു. മൗണ്ട് സിയോൻ കോളജ് ഓഫ് എൻജിനിയറിംഗ് കടമ്മനിട്ടയിലെ റെന്റു രഘുകുമാർ (2413/3200) ഒന്നാം റാങ്കും കാർമൽ എൻജിനിയറിംഗ് കോളജ് പെരിനാടിലെ ആഷ്ലി ബിജു (2386/3200) രണ്ടാം റാങ്കും മാർ അത്തനേഷ്യസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് തിരുവല്ലയിലെ സറീന റഹീം (2379/3200) മൂന്നാം റാങ്കും നേടി. സൂക്ഷ്മപരിശോധനയ്ക്കും പുനഃപരിശോധനയ്ക്കുമുള്ള അപേക്ഷ ജനുവരി ആറു വരെ സ്വീകരിക്കും.

2015 ഒക്ടോബറിലെ എംഎ ഇക്കണോമിക്സ് പ്രീവിയസ് ആൻഡ് ഫൈനൽ ഓൾഡ് സ്കീം (റെഗുലർ ആൻഡ് പ്രൈവറ്റ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധികരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനഃപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ജനുവരി ആറു വരെ സ്വീകരിക്കും.

2016 ജൂണിലെ ഫൈനൽ സെമസ്റ്റർ എംഎസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനഃപരിശോധനയ്ക്കുമുള്ള അപേക്ഷ ജനുവരി ആറു വരെ സ്വീകരിക്കും.

2016 ഓഗസ്റ്റിലെ മൂന്നാം പ്രഫഷണൽ ബിഡിഎസ് സപ്ലിമെന്ററി (2008 മുതലുള്ള അഡ്മിഷൻ, 2008നു മുമ്പുള്ള അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ ജനുവരി അഞ്ചു വരെ സ്വീകരിക്കും.

2016 ജൂണിലെ നാലാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് ഫിസിക്സ് സിഎസ്എസ് (റെഗുലർ) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനഃപരിശോധനയ്ക്കുമുള്ള അപേക്ഷ ജനുവരി അഞ്ചു വരെ സ്വീകരിക്കും.