University News
ബിഡിഎസ് പരീക്ഷ റീടോട്ടലിംഗ് ഫലം
കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2016 ഓഗസ്റ്റിൽ പരീക്ഷനടത്തി ഫലപ്രഖ്യാപനം നടത്തിയ ഫസ്റ്റ് ബിഡിഎസ് റഗുലർ പരീക്ഷയുടെ (2015, 2014, 2013 പ്രവേശനം) റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.

ഫൈനൽ ബിഡിഎസ് പാർട്ട് 2 റഗുലർ പരീക്ഷാ അപേക്ഷ

ഫെബ്രുവരി ഒന്നുമുതലാരംഭിക്കുന്ന ഫൈനൽ ബിഡിഎസ് പാർട്ട് 2 റഗുലർ പരീക്ഷയ്ക്ക് ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി നാലുമുതൽ 12വരെയുള്ള തീയതികളിൽ നടത്താം.

പേപ്പറൊന്നിന് 100രൂപ ഫൈനോടുകൂടി ജനുവരി 16 വരെയും 300 രൂപ സൂപ്പർ ഫൈനോടുകൂടി ജനുവരി 18വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താവുന്നതാണ്.

ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാതീയതി

ജനുവരി 23 മുതലാരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2014 പ്രവേശനം) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് സർവലാശാല വെബ് സൈറ്റ് സന്ദർശിക്കുക.
More News