University News
ടെക്നിക്കൽ എക്സ്പേർട്ട് നിയമനം
ഫിസിക്സ് പഠനവകുപ്പിൽ യൂണിവേഴ്സിറ്റി ഇൻഡസ്ട്രി ലിങ്കേജ് സ്കീമിൽ ഭറെമോലോക്ക്–റിമോട്ട്ലി കൺട്രോൾഡ് സ്മാർട്ട് സെക്യൂരിറ്റി ലോക്ക് ഫോർ ഷെയേർഡ് മൊബൈൽ ടവർ സ്റ്റേഷൻസ്’ എന്ന പ്രോജക്ടിലേക്ക് ടെക്നിക്കൽ എക്സ്പേർട്ടിനെ ആയിരം രൂപ ദിവസവേതനാടിസ്‌ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഇലക്ട്രോണിക്സിൽ ബിടെകും എംബഡഡ് സിസ്റ്റംസിൽ എംടെകും അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ ബിടെകും എംബഡഡ് സിസ്റ്റംസിൽ പിജി ഡിപ്ലോമയും പ്രമുഖ കമ്പനി/അക്കാഡമിക സ്‌ഥാപനങ്ങളിൽ ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ ജോലി പരിചയവും. താൽപ്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ [email protected] എന്ന ഇ–മെയിലിലേക്ക് 31–നകം അയക്കണം.

എംഎ ഹിന്ദി ഫൈനൽ, പ്രീവിയസ് മാർക്ക്ലിസ്റ്റ് വിതരണം

2016 ഏപ്രിൽ/മേയ് മാസങ്ങളിൽ നടത്തിയ എംഎ ഹിന്ദി (നോൺ സെമസ്റ്റർ) ഫൈനൽ, പ്രീവിയസ് പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകളും പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും പരീക്ഷാ കേന്ദ്രങ്ങളിൽ 28 മുതൽ വിതരണം ചെയ്യും. പുതുക്കാട് പ്രജ്യോതി നികേതൻ കോളജിൽ പരീക്ഷ എഴുതിയവർ തൃശൂർ കേരളവർമ്മ കോളജിൽ നിന്ന് കൈപ്പറ്റണം.

പരീക്ഷ

നാലാം സെമസ്റ്റർ എംസിഎ (2005 മുതൽ 2009 വരെ പ്രവേശനം) സ്പെഷൽ സപ്ലിമെന്ററി പരീക്ഷ ജനുവരി ഒമ്പതിന് രാവിലെ 9.30–ന് ആരംഭിക്കും.

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബികോം/ബിബിഎ (സിസിഎസ്എസ്) ഏപ്രിൽ 2016 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 2012 മുതൽ പ്രവേശനം (എം, എൻ സീരീസ്) വിദ്യാർഥികൾ ഓൺലൈനിലും മറ്റുള്ളവർ സാധാരണ ഫോമിലും ജനുവരി 13–നകം അപേക്ഷിക്കണം.

രണ്ടാം സെമസ്റ്റർ ബിവിസി, ബിഎ: പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ബിവിസി, ബിഎ വോക്കൽ/വീണ/വയലിൻ/മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2015 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. സെപ്തംബർ 22–ന് ശേഷം ഫലം പ്രസിദ്ധീകരിച്ച രണ്ടാം സെമസ്റ്റർ ബിഎ/ബിഎസ്ഡബ്ല്യൂ/ബിവിസി (സിയുസിബിസിഎസ്എസ്) പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് ജനുവരി പത്ത് വരെ സാധാരണ ഫോമിൽ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

എൽഎൽബി ആറാം സെമസ്റ്റർ (ത്രിവത്സരം), പത്താം സെമസ്റ്റർ (പഞ്ചവത്സരം) ഏപ്രിൽ 2016 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാൻ ആഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
More News