University News
മൂന്നാം സെമസ്റ്റർ എംഎച്ച്ആർഎം പരീക്ഷകൾ ജനുവരി 13 ന് തുടങ്ങും
മൂന്നാം സെമസ്റ്റർ എംഎച്ച്ആർഎം (ന്യൂ സ്കീം – 2015 അഡ്മിഷൻ – റെഗുലർ, 2015നു മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ 2017 ജനുവരി 13 ന് ആരംഭിക്കും.

അപേക്ഷകൾ ജനുവരി മൂന്നു വരെയും 50 രൂപ പിഴയോടെ നാലു വരെയും 500 രൂപ സൂപ്പർ ഫൈനോടെ ആറു വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 150 രൂപയും വീണ്ടുമെഴുതുന്നവർ ഒരു പേപ്പറിനു 30 രൂപയും (പരമാവധി 150 രൂപ) സിവി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിനു പുറമേ അടയ്ക്കണം. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ഒന്നാം വർഷ ബിഫാം സപ്ലിമെന്ററി ഡിഗ്രി പരീക്ഷകൾ 2017 ജനുവരി 20 ന് ആരംഭിക്കും. അപേക്ഷകൾ ജനുവരി മൂന്നു വരെയും 50 രൂപാ പിഴയോടെ നാലു വരെയും 500 രൂപ സൂപ്പർ ഫൈനോടെ ഒമ്പതു വരെയും സ്വീകരിക്കും.

അപേക്ഷകർ ഒരു പേപ്പറിനു 20 രൂപയും (പരമാവധി 100 രൂപ) സിവി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിനു പുറമേ അടയ്ക്കണം. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ഡിഗ്രി, പിജി പ്രൈവറ്റ് രജിസ്ട്രഷൻ

ബിഎ, ബികോം, എംഎ, എകോം, എംഎസ്സി (മാത്സ്) ഡിഗ്രി കോഴ്സുകളിലേക്കുള്ള 2016 ലെ പ്രൈവറ്റ് രജിസ്ട്രേഷൻ അപേക്ഷകൾ 1000 രൂപ പിഴയോടെ 30 വരെ സ്വീകരിക്കും.

പരീക്ഷാ ഫലം

2015 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി. ബോട്ടണി (നോൺ സിഎസ്എസ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ ജനുവരി നാലു വരെ സ്വീകരിക്കും.