University News
രണ്ടാം സെമസ്റ്റർ ബിരുദം (കോളജ്) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിഎ ഫംഗ്ഷണൽ ഇംഗ്ലീഷ്, ബിടിടിഎം, ബിഎ ഉറുദു ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബിഎ ഉറുദു വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ്് മൾട്ടി ലിംഗ്വൽ ഡിടിപി, ബിഎ ഇസ്ലാമിക് സ്റ്റഡീസ്, ബിഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബിഎ അറബിക് ആൻഡ് ഹിസ്റ്ററി, ബിഎ അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി, ബിഎസ്ഡബ്ല്യൂ, ബിവിസി, ബിഎ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, ബിഎ വോക്കൽ/ വീണ/ വയലിൻ/മൃദംഗം, ബിടിഎഫ്പി, (സിയുസിബിസിഎസ്എസ്, 2014 പ്രവേശനം മാത്രം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴകൂടാതെ 28 വരെയും 150 രൂപ പിഴയോടെ 30 വരെയും ഓൺലൈനിൽ അപേക്ഷിക്കാം. പരീക്ഷ ജനുവരി നാലിന് ആരംഭിക്കും.

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബിഎസ്സി/ ബിസിഎ (സിസിഎസ്എസ്) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2016), ഒന്നാം സെമസ്റ്റർ ബിഎസ്സി/ ബിസിഎ (സിസിഎസ്എസ്) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (നവംബർ 2015) പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയ തിയതി പിന്നീട് അറിയിക്കും.
More News