University News
മൂന്നാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം പരീക്ഷ ജനുവരി ഒമ്പതിന് ആരംഭിക്കും
മൂന്നാം സെമസ്റ്റർ സിബിസിഎസ് ബിഎ/ ബിഎസ്സി/ബികോം (2015– റെഗുലർ, 2014– ഇംപ്രൂവ്മെന്റ്, 2013–സപ്ലിമെന്ററി ) പരീക്ഷകൾ 2017 ജനുവരി ഒമ്പതിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.

എംവിഎ പരീക്ഷ

2017 ജനുവരി 24നു നടത്തുന്ന ഒന്നാം സെമസ്റ്റർ, 16–നു നടത്തുന്ന രണ്ടാം സെമസ്റ്റർ എംവിഎ (പെയിന്റിംഗ് ആൻഡ് ആർട്ട് ഹിസ്റ്ററി) പരീക്ഷകൾക്ക് ജനുവരി നാലുവരെ (50 രൂപ പിഴയോടെ 2017 ജനുവരി 6, 250 രൂപ പിഴയോടെ ജനുവരി 9 ) ഫീസ് അടയ്ക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

ബിഫാം സപ്ലിമെന്ററി പരീക്ഷ

2017 ജനുവരി 19ന് ആരംഭിക്കുന്ന ഒന്നാം വർഷ ബിഫാം സപ്ലിമെന്ററി പരീക്ഷയ്ക്ക് ഡിസംബർ 31 വരെ (50 രൂപ പിഴയോടെ 2017 ജനുവരി 4, 250 രൂപ പിഴയോടെ ജനുവരി 6) ഫീസ് അടയ്ക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

പിജിഡിസിഎ ഫലം

വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം 2016 ഓഗസ്റ്റ്/ സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ പിജിഡിസിഎ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്സൈറ്റിൽ.

എംഎസ്സി കംപ്യൂട്ടർ സയൻസ് ഫലം

വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം 2016 ജൂലൈ മാസം നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്സൈറ്റിൽ.

എംഎ മ്യൂസിക് പ്രാക്ടിക്കൽ

2016 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ മ്യൂസിക് പരീക്ഷയുടെ പ്രാക്ടിക്കൽ സപ്ലിമെന്ററി 2017 ജനുവരി മൂന്നുമുതൽ വിമൻസ് കോളജിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ബിആർക്ക് ടൈംടേബിൾ

2017 ജനുവരി അഞ്ചിന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ ബിആർക്(2013 സ്കീം റെഗുലർ, സപ്ലിമെന്ററി), ജനുവരി 12ന് തുടങ്ങുന്ന ഒന്ന്, രണ്ട് സെമസ്റ്റർ (ഇപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.