University News
യുജി, പിജി പ്രൈവറ്റ് രജിസ്ട്രേഷൻ: 31 വരെ അപേക്ഷിക്കാം
പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന 2016–17 അധ്യയന വർഷത്തേക്ക് വിവിധ യുജി, പിജി കോഴ്സുകളിലേക്ക് ആയിരം രൂപ പിഴയോടെ 31 വരെ ഓൺലൈനിൽ അപേക്ഷിക്കാം. അപേക്ഷാഫോമും ഒപ്പം സമർപ്പിക്കേണ്ട രേഖകൾ, വിദ്യാഭ്യാസ യോഗ്യത, ഫീസ് തുടങ്ങിയ വിവരങ്ങളും സർവകലാശാലാ വെബ്സൈറ്റിലെ ഹോം പേജിൽ ലഭ്യമാണ്. അക്ഷയ കേന്ദ്രങ്ങൾ/ജനസേവന കേന്ദ്രങ്ങൾ/എസ്ബിടി ഓൺലൈൻ തുടങ്ങിയ രീതികളിൽ ഫീ അടക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് (ഫോട്ടോ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്) പ്രോസ്പെക്ടസിൽ പറഞ്ഞ രേഖകൾ സഹിതം ജനുവരി അഞ്ചിനകം ലഭിക്കണം.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബികോം ഓണേഴ്സ് (സിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (നവംബർ 2015) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ജനുവരി അഞ്ച് വരെ ഓൺലൈനിൽ അപേക്ഷിക്കാം.
More News