മാറ്റിവച്ച ബിടെക് പരീക്ഷകൾ ജനുവരി 13 മുതൽ
കണ്ണുർ സർവകലാശാലയുടെ നേരത്തെ മാറ്റിവച്ച മൂന്നും എട്ടും സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി–2006ഉം അതിനു മുമ്പുമുള്ള അഡ്മിഷൻ– ഒക്ടോബർ 2016) ഡിഗ്രി പരീക്ഷകൾ താഴെ പറയുന്ന തീയതികളിൽ നടത്തും. വിഷയം, തീയതി എന്നീ ക്രമത്തിൽ ചുവടെ.
മൂന്നാം സെമസ്റ്റർ എൻജിനിയറിംഗ് മാത്തമാറ്റിക്സ്– പാർട്ട് മൂന്ന്, ഡിജിറ്റൽ ഇലക്ട്രോണിക്സ്–ജനുവരി 13. എൻജിനിയറിംഗ് മാത്തമാറ്റിക്സ് –പാർട്ട് മൂന്ന്–ജനുവരി 16, ഇലക്ട്രിക്കൽ എൻജിനിയറിംഗ്–പാർട്ട് രണ്ട് –ജനുവരി 18, ഇലക്ട്രിക്കൽ സർക്യൂട്സ് ആൻഡ് നെറ്റ്വർക്ക് തിയറി –ജനുവരി 19, ഇലക്ട്രിക്കൽ എൻജിനിയറിംഗ് –ജനുവരി 20.
എട്ടാം സെമസ്റ്റർ ഇൻഡസ്ട്രിയൽ ഡ്രൈവ്സ്, തെർമൽ എൻജിനിയറിംഗ് പാർട്ട് മൂന്ന്–ജനുവരി 13, ഒപ്റ്റിക്കൽ കമ്യൂണിക്കേഷൻ –ജനുവരി 18. പരീക്ഷാ കേന്ദ്രത്തിനും സമയത്തിലും മാറ്റമില്ല.
നാലാം സെമസ്റ്റർ എംബിഎ പരീക്ഷാഫലം
നാലാം സെമസ്റ്റർ എംബിഎ (സിസിഎസ്എസ്–ഏപ്രിൽ 2016) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഏഴാം സെമസ്റ്റർ ബിടെക് പ്രായോഗിക പരീക്ഷകൾ
ഏഴാം സെമസ്റ്റർ ബിടെക് (റഗുലർ, സപ്ലിമെന്ററി–നവംബർ 2016) ഡിഗ്രിയുടെ ഇസിഇ ആൻഡ് എഇഐ ബ്രാഞ്ചുകളുടെ പ്രായോഗിക പരീക്ഷകൾ ജനുവരി ഒൻപത് മുതലും എംഇ ബ്രാഞ്ചിന്റെ പ്രായോഗിക പരീക്ഷകൾ 16 മുതലും നടത്തും. രജിസ്റ്റർ ചെയ്ത*വിദ്യാർഥികൾ അതത് പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം.
അഞ്ചാം സെമസ്റ്റർ ബിടെക് പ്രായോഗിക പരീക്ഷകൾ
അഞ്ചാം സെമസ്റ്റർ ബിടെക് (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്– നവംബർ 2016) ഡിഗ്രിയുടെ ഇസിഇ, എംഇ ആൻഡ് എഇഐ ബ്രാഞ്ചുകളുടെ പ്രായോഗിക പരീക്ഷകൾ ജനുവരി നാലു മുതലും സിഎസ്ഇ ബ്രാഞ്ചിന്റെ പ്രായോഗിക പരീക്ഷകൾ ജനുവരി ഒൻപതു മുതലും നടക്കും. രജിസ്റ്റർ ചെയ്ത*വിദ്യാർഥികൾ അതത് പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം.