University News
പരീക്ഷാഫലം
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 2016 ഓഗസ്റ്റിൽ നടത്തിയ മൂന്നാംവർഷ ബിഎസ്സി ഒപ്ടോമെട്രി ഡിഗ്രി റഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം, സ്പ്റ്റെംബറിൽ നടത്തിയ ഒന്നാംവർഷ എംഎസ്്സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം, ഒന്നാംവർഷ ബിസിവിടി ഡിഗ്രി റഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം, ഒന്നാംവർഷ ബിഎഎസ്എൽപി ഡിഗ്രി റഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം, രണ്ടാംവർഷ എംഎഎസ്എൽപി ഡിഗ്രി റഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം, മൂന്നാംവർഷ ബിസിവിടി ഡിഗ്രി റഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം, രണ്ടാം വർഷ ബിസിവിടി ഡിഗ്രി റഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധപ്പെടുത്തി.

റീടോട്ടലിംഗ്, ഉത്തരക്കടലാസിന്റേയും, സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസ് സഹിതം കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2017 ജനുവരി ആറാം തീയതിക്കകം അപേക്ഷിക്കേണ്ടതാണ്.

ഫൈനൽ ബിഡിഎസ് പാർട്ട് 2 സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം

2016 ഓഗസ്റ്റിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഫൈനൽ ബിഡിഎസ് പാർട്ട് 2 (2010* 2011 പ്രവേശനം) സപ്ലിമെന്ററി പരീക്ഷയുടെ റീടോട്ടലിംഗ് ഫലം പ്രസിദ്ധപ്പെടുത്തി.

രണ്ടാംവർഷ എം ഒപ്റ്റോം ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷാതീയതി

2017 ജനുവരി 23നു ആരംഭിക്കുന്ന രണ്ടാംവർഷ എം ഒപ്റ്റോം ഡിഗ്രി റഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
More News