University News
ഒന്നാം വർഷ എംഫാം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു
2016 ജൂലൈയിലെ ഒന്നാം വർഷ എംഫാം (റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മ പരിശോധനയ്ക്കള്ള അപേക്ഷ ജനുവരി ഒമ്പതുവരെ സ്വീകരിക്കും.

പുതുക്കിയ തീയതി

മൂന്നാം സെമസ്റ്റർ ഡിഡിഎംസിഎ (2015 അഡ്മിഷൻ) വിഷ്വൽ പ്രോഗ്രാമിംഗ്(നെറ്റ്) തിയറി പരീക്ഷ ജനുവരി 12നു രാവിലെ 9.30 മുതൽ 12.30 വരെ നടത്താൻ പുതുക്കി നിശ്ചയിച്ചു. പരീക്ഷാകേന്ദ്രങ്ങൾക്കു മാറ്റമില്ല.

പ്രാക്ടിക്കൽ പരീക്ഷ

2016 ഡിസംബറിലെ മൂന്നാം വർഷ ബിഫാം(സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 2017 ജനുവരി മൂന്നിനു തുടങ്ങും. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

2016 ഡിസംബറിലെ നാലാം വർഷ ബിഫാം (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 2017 ജനുവരി ആറിനു തുടങ്ങും. വിശദവിവരം സർവകലാശാലാ വെബ്സൈറ്റിൽ.