University News
അഞ്ചാം സെമസ്റ്റർ ഇന്റേണൽ മാർക്ക് ജനുവരി 21നകം അപ്ലോഡ് ചെയ്യണം
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബിഎസ്സി ഇൻ എൽആർപി/ബികോം/ബിബിഎ/ബിഎംഎംസി/ബിസിഎ/ബിഎസ്ഡബ്ല്യൂ/ബിടിഎച്ച്എം/ബിവിസി/ബിഎച്ച്എ/ബിടിഎഫ്പി/ബിവോക്/ബിഎ അഫ്സൽ–ഉൽ–ഉലമ/ബികോം ഓണേഴ്സ് (സിയുസിബിസിഎസ്എസ്) നവംബർ 2016 പരീക്ഷയുടെ ഇന്റേണൽ മാർക്ക് അപ്ലോഡ് ചെയ്യുന്നതിനുള്ള അവസാന തിയതി ജനുവരി 21.

സിഎച്ച്എംകെ ലൈബ്രറി പ്രവർത്തന സമയം

ക്രിസമസ് അവധിയായതിനാൽ കാലിക്കട്ട് സർവകലാശാല സിഎച്ച്എംകെ ലൈബ്രറി ഇന്നുമുതൽ 31 വരെ രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെയായിരിക്കും പ്രവർത്തിക്കുക.

വിദൂരവിദ്യാഭ്യാസ പൂർവവിദ്യാർഥി സംഗമം

വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നിന്ന് ഡിഗ്രിയോ, പിജിയോ പൂർത്തിയാക്കിയവരുടെ പൂർവവിദ്യാർഥി സംഗമം ജനുവരി രണ്ടിന് സർവകലാശാലാ കാമ്പസിലെ ടാഗോർ നികേതൻ ഹാളിൽ രാവിലെ 11 ന് നടക്കും. എല്ലാ പൂർവവിദ്യാർഥികളും പങ്കെടുക്കണം.

പ്രഫഷണൽ അസിസ്റ്റന്റ് അഭിമുഖം ജനുവരി മൂന്നിന്

വിവിധ പഠനവകുപ്പുകൾ, സെന്ററുകൾ, സിഎച്ച്എംകെ ലൈബ്രറി എന്നിവയിലേക്ക് ദിവസവേതനാടിസ്‌ഥാനത്തിൽ പ്രൊഫഷണൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് ഓൺലൈനിൽ അപേക്ഷിച്ചവർക്കുള്ള അഭിമുഖം ജനുവരി മൂന്നിന് രാവിലെ പത്തിന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ.

ആറാം സെമസ്റ്റർ ബിരുദം: പ്രോജക്ട് വിവരങ്ങൾ വെബ്സൈറ്റിൽ

വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 2014–ൽ പ്രവേശനം നേടിയ ബിരുദ വിദ്യാർഥികളുടെ ആറാം സെമസ്റ്ററിലെ പ്രോജക്ടിന്റെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ബസ് ലേലം ചെയ്ത് വിൽക്കുന്നു

സർവകലാശാലയിൽ ഉപയോഗിച്ചിരുന്ന 1989 മോഡൽ അശോക് ലൈലാന്റ് ബസ് വിൽക്കുന്നതിന് സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2.5 ശതമാനം ഇഎംഡി (കാലിക്കട്ട് സർവകലാശാലാ ഫിനാൻസ് ഓഫീസറുടെ പേരിലെടുത്ത ഡിഡി) സഹിതം ജനുവരി 12ന് നാല് മണിക്കകം ഇൻസ്ട്രുമെന്റേഷൻ ഓഫീസിൽ സമർപ്പിക്കണം. പരസ്യ ലേലം ജനുവരി 18ന് രാവിലെ 11ന് നടക്കും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തിരിച്ചറിയൽ രേഖയും പാൻ കാർഡും ഹാജരാക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ.
More News