University News
മാർക്ക്ലിസ്റ്റ് കൈപ്പറ്റണം
വിദൂര വിദ്യാഭ്യാസ വിഭാഗം ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (റെഗുലർ ആൻഡ് റീ അപ്പിയറൻസ്) പരീക്ഷയുടെ മാർക്ക്ലിസ്റ്റുകൾ പാളയം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 29, 30 തീയതികളിൽ ഹാൾ ടിക്കറ്റും ഡ്രിഗി കോപ്പിയുമായി വന്നു കൈപ്പറ്റണം.

പിജിഡിജിഐഎസ്ടി പ്രാക്ടിക്കൽ–വൈവ ടൈംടേബിൾ

പിജിഡിജിഐഎസ്ടി പ്രാക്റ്റിക്കൽ–വൈവ പരീക്ഷ ടൈംടേബിൾ വെബ്സൈറ്റിൽ.

ഇന്റഗ്രേറ്റഡ് ബിഎ/ബികോം/ബിബിഎ – എൽഎൽബി ഫലം

ഏപ്രിലിൽ നടത്തിയ മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ/ബികോം/ബിബിഎ– എൽഎൽബി പരീക്ഷാഫലം വെബ്സൈറ്റിൽ.

ബിടെക് ഫലം

ജൂണിലെ ഏഴാം സെമസ്റ്റർ ബിടെക് (2008 സ്കീം) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭിക്കും. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 2017 ജനുവരി 18 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയത്തിനു കരടു മാർക്ക്ലിസ്റ്റ് വെബ്സൈറ്റിൽ.

ബിടെക് പരീക്ഷ

കമ്പയിൻഡ് ഒന്നും രണ്ടും സെമസ്റ്റർ, ആറാം സെമസ്റ്റർ ബിടെക് (2008 സ്കീം – സപ്ലിമെന്ററി) പരീക്ഷയ്ക്ക് 2017 ജനുവരി ഏഴുവരെ (50 രൂപ പിഴയോടെ ജനുവരി 10, 250 രൂപ പിഴയോടെ ജനുവരി 12) ഓൺലൈനായി അപേക്ഷിക്കാം. ട്രാൻസിറ്ററി/മേഴ്സിചാൻസ് ആയി പരീക്ഷയെഴുതുന്നവർ സർവകലാശാലയിൽ നേരിട്ട് അപേക്ഷ നൽകണം. വിശദവിവരം വെബ്സൈറ്റിൽ.

ബിടെക് ഫലം

മേയിൽ നടത്തിയ ഏഴാം സെമസ്റ്റർ ബിടെക് (പാർട്ട് ടൈം – റീ സ്ട്രക്ച്ചേർഡ്) പരീക്ഷാഫലം വെബ്സൈ റ്റിൽ.