University News
പരീക്ഷാഫലങ്ങൾ
2015 ജൂൺ, 2016 ജനുവരി മാസങ്ങളിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഫിൽ മാത്തമാറ്റിക്സ് പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. <യൃ><യൃ> 2016 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഹിന്ദി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ജനുവരി ഒമ്പത് വരെ ഓൺലൈനിൽ അപേക്ഷിക്കാം. രണ്ടാം സെമസ്റ്റർ ബിഎംഎംസി ഏപ്രിൽ 2015 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. <യൃ><യൃ><ആ>പരീക്ഷാ നടത്തിപ്പിനുള്ള പ്രതിഫലം<യൃ><യൃ>വിദൂരവിദ്യാഭ്യാസം യുജി നാലാം സെമസ്റ്റർ (സിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രിൽ 2016, രണ്ടും അഞ്ചും സെമസ്റ്റർ (സിയുസി.ബിസിഎസ്എസ്) ഏപ്രിൽ 2016, നവംബർ 2016 പരീക്ഷകളുടെ നടത്തിപ്പിന്റെ പ്രതിഫലത്തിനായുള്ള ബില്ലുകൾ സമർപ്പിക്കാത്ത കോളജുകൾ ജനുവരി 15നകം ജോയന്റ് കൺട്രോളർ ഓഫ് എക്സാമിനേഷൻസ്–8, എക്സാം–ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ നോമിനൽ റോളിന്റെ പകർപ്പ് സഹിതം എത്തിക്കണം.<യൃ><യൃ> സ്വീപ്പർ കം സ്കാവഞ്ചർ അഭിമുഖം<യൃ><യൃ>എഡ്യുക്കേഷൻ പഠനവകുപ്പിലെ പിഎംഎംഎം.എൻഎംടിയുടെ പ്രോജക്ടിന്റെ ഭാഗമായി സ്വീപ്പർ കം സ്കാവഞ്ചർ തസ്തികയിലേക്ക് ദിവസവേതനാടിസ്‌ഥാനത്തിൽ ഓൺലൈനിൽ അപേക്ഷിച്ചവർക്കുള്ള അഭിമുഖം ജനുവരി നാലിന് രാവിലെ പത്തിന്് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407106.
More News