University News
എംബിഎ പരീക്ഷകൾ
കണ്ണൂർ സർവകലാശാലയുടെ മൂന്നും ഒന്നും സെമസ്റ്റർ എംബിഎ (റഗുലർ/ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം ജനുവരി 18, ഫെബ്രുവരി ഒന്ന്

തീയതികളിൽ ആരംഭിക്കും.മൂന്നാം സെമസ്റ്റർ പരീക്ഷകൾക്ക് ഓൺലൈനായി ഡിസംബർ 31 മുതൽ ജനുവരി നാലുവരെ പിഴയില്ലാതെയും 130 രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം. ഒന്നാം സെമസ്റ്റർ പരീക്ഷകൾക്കുള്ള ഓൺലൈൻ അപേക്ഷകൾ ജനുവരി 9 മുതൽ 11 വരെ പിഴ കൂടാതെയും 130 രൂപ പിഴയോടെ ജനുവരി 13 വരെയും സ്വീകരിക്കുന്നതാണ്.എപിസി, ചലാൻ എന്നിവ സഹിതം അപേക്ഷകളുടെ പ്രിന്റൗട്ടുകൾ സർവകലാശാലയിൽ എത്തിക്കേണ്ട തീയതികൾ – ജനുവരി 9 (മൂന്നാം സെമസ്റ്റർ), ജനുവരി 16(ഒന്നാം സെമസ്റ്റർ).

എംഎ ഹിന്ദി/അറബിക്/ഹിസ്റ്ററി പരീക്ഷാഫലം

നാലാം സെമസ്റ്റർ എംഎ ഹിന്ദി/ അറബിക്/ ഹിസ്റ്ററി (റഗുലർ/സപ്ലമെന്ററി/ഇംപ്രൂവ്മെന്റ്) മാർച്ച് 2016 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. നാലാം സെമസ്റ്റർ ഗ്രേഡ് കാർഡ് കോളജുകളിൽ നിന്നും വിതരണം ചെയ്യും. എംഎ ഹിന്ദി/അറബിക്/ ഹിസ്റ്ററി പ്രോഗ്രാമിന്റെ എല്ലാ സെമസ്റ്ററുകളും പാസായ വിദ്യാർഥികൾ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡിനും പ്രൊവിഷണൽ സർട്ടിഫിക്കറ്റിനും വേണ്ടിയുള്ള അപേക്ഷകൾ 380 രൂപ ഫീസിനത്തിൽ അടച്ച ചലാനും സ്വന്തം മേൽവിലാസം എഴുതിയ സ്റ്റാമ്പ് ഒട്ടിച്ച കവറും സഹിതം സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.

വിദൂര വിദ്യാഭ്യാസം: കോൺടാക്ട് ക്ലാസുകൾ

വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർഥികളുടെ കോൺടാക്ട് ക്ലാസുകൾ ഗവ. കോളജ് മാനന്തവാടിയിൽ 31, ജനുവരി ഒന്ന് തീയതികളിൽ രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ നടത്തും

31ന് രണ്ടാംവർഷ ബിഎ ഹിസ്റ്ററി–എമർജൻസ് ഓഫ് മോഡേൺ വേൾഡ്, രണ്ടാംവർഷ ബിസിഎ–ഇൻഫോർമാറ്റിക്സ് ഫോർ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, രണ്ടാംവർഷ ബിഎസ്സി മാത്സ്–ഇൻഫോർമാറ്റിക്സ് ഫോർ മാത്തമാറ്റിക്സ്, രണ്ടാംവർഷ ബിഎ ഇക്കണോമിക്സ്–മെത്തഡോളജി ഓഫ് സോഷ്യൽ സയൻസ് വിത്ത് സ്പെഷൽ റഫറൻസ് ടു ഇക്കണോമിക്സ്, മൂന്നാംവർഷ ബിഎ ഇംഗ്ലീഷ്–ട്രാൻസിലേഷൻ സ്റ്റഡീസ്, മൂന്നാംവർഷ ബിബിഎ–ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് ആൻഡ് കാപ്പിറ്റൽ മാർക്കറ്റ്, മൂന്നാംവർഷ ബിഎ സോഷ്യോളജി–സോഷ്യോളജി ഓഫ് ഇന്ത്യൻ ഡയസ്പോറ.

ജനുവരി ഒന്നിന് രണ്ടാംവർഷ ബിഎ ഹിസ്റ്ററി–എമർജൻസ് ഓഫ് മോഡേൺ വേൾഡ്, രണ്ടാംവർഷ ബിഎസ്സി മാത്സ്–ഇൻഫോർമാറ്റിക്സ് ഫോർ മാത്തമാറ്റിക്സ്, രണ്ടാംവർഷ ബിസിഎ–ഇൻഫോർമാറ്റിക്സ് ഫോർ കംപ്യൂട്ടർ ആപ്ലിക്കേഷൻ, രണ്ടാം വർഷ ബിഎ ഇക്കണോമിക്സ്–മാക്രോ ഇക്കണോമിക് അനാലിസീസ്, രണ്ടാംവർഷ ബിഎ ഇംഗ്ലീഷ്–ഇൻഫോർമാറ്റിക്സ്, മൂന്നാംവർഷ ബിബിഎ–ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് ആൻഡ് കാപ്പിറ്റൽ മാർക്കറ്റ്, മൂന്നാംവർഷ ബിഎ സോഷ്യോളജി–സോഷ്യോളജി ഓഫ് ഇന്ത്യൻ ഡയസ്പാറ.

31ന് കാഞ്ഞങ്ങാട് എൻഎഎസ് കോളജിൽ മൂന്നാംവർഷ ബിഎ സോഷ്യോളജി–അഗ്രേരിയൻ ആൻഡ് സോഷ്യൽ സ്ട്രക്ചർ, മൂന്നാംവർഷ ബിഎ മലയാളം–ഭാഷ ശാസ്ത്രവും വ്യാകരണവും.

ജനുവരി ഒന്നിന് കാഞ്ഞങ്ങാട് എൻഎഎസ് കോളജിൽ രണ്ടാംവർഷ ബികോം–ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, രണ്ടാംവർഷ ബിഎ ഹിസ്റ്ററി–മെത്തഡോളജി ആൻഡ് പർസ്പക്റ്റീവ് ഓഫ് സോഷ്യൽ സയൻസ്, രണ്ടാംവർഷ ബിഎസ്സി മാത്സ്–പ്രോബബിലിറ്റി ഡിസ്ട്രിബ്യൂഷൻ ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫറൻസ്, മൂന്നാംവർഷ ബിഎ സോഷ്യോളജി–അഗ്രേരിയൻ ആൻഡ് സോഷ്യൽ സ്ട്രക്ചർ, മൂന്നാംവർഷ ബിഎ മലയാളം–ഭാഷ ശാസ്ത്രവും വ്യാകരണവും.