University News
ബിടെക് സൂക്ഷ്മപരിശോധന
നവംബറിലെ ഒന്നും രണ്ടും സെമസ്റ്റർ ബിടെക് (2013 സ്കീം) പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ഓൺലൈനായി അപേക്ഷിച്ചവർ ഹാൾടിക്കറ്റും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖയുമായി ഡിസംബർ 30 മുതൽ 2017 ജനുവരി ഏഴുവരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഉച്ചകഴിഞ്ഞു മൂന്നുമുതൽ അഞ്ചുവരെയുള്ള സമയങ്ങളിൽ ഇ.ജെ. ഢകക സെക്ഷനിൽ ഹാജരാകണം.

ബി–ആർക്ക് പരീക്ഷ

ടികെഎം കോളജ് ഓഫ് എൻജിനിയറിംഗിൽ 2016 മേയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ, 2016 ജൂണിൽ നടത്തിയ. മൂന്നാം സെമസ്റ്റർ ബി–ആർക്ക് പരീക്ഷകളുടെ തടഞ്ഞുവച്ചിരുന്ന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സപ്ലിമെന്ററി വിദ്യാർഥികൾ ഫീസ് അടക്കാനുളള അവസാന തീയതി 2017 ജനുവരി മൂന്ന്. മൂന്നാം സെമസ്റ്റർ, റെഗുലർ സപ്ലിമെന്ററി പരീക്ഷകൾ 2017 ജനുവരി അഞ്ചിനു തുടങ്ങും. ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾ ജനുവരി 12ന് തുടങ്ങും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷ ടൈംടേബിൾ

2017 ജനുവരി ഒമ്പതിനു തുടങ്ങുന്ന മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം/ ബിബിഎ/ബിസിഎ/ബിപിഎ/ബിവോക്/ബിഎസ്ഡബ്ലിയു പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.

പരീക്ഷ ടൈംടേബിൾ

2017 ജനുവരി പത്തിനു തുടങ്ങുന്ന ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം/ ബിബിഎ/ബിസിഎ/ബിപിഎ/ബിഎസ്ഡബ്ലിയു പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.

സൂക്ഷ്മപരിശോധന

ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ/ബിഎസ്സി/ബികോം/ ബിബിഎ/ബിസിഎ/ബിപിഎ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഹാൾടിക്കറ്റും തിരിച്ചറിയൽ രേഖയുമായി 30 മുതൽ 2017 ജനുവരി ഏഴ് വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഉച്ചകഴിഞ്ഞു മൂന്നുമുതൽ അഞ്ച് വരെ ഇ.ജെ. കകക സെക്ഷനിൽ ഹാജരാകണം.

എംടെക് ഫലം

ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംടെക് (സപ്ലിമെന്ററി – 2013 സ്കീം) കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ച് – പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ. മാർക്ക്ലിസ്റ്റുകൾ അതതു കോളജുകളിൽ 2017 ജനുവരി 16 മുതൽ ലഭിക്കും. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി 19 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയം

ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ (ത്രി മെയിൻ) എൽഎസ്സി/എസ്ഡിഇ–മേയ് 2016 പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുളള അവസാന തീയതി 2017 ജനുവരി 10 വരെ നീട്ടി.