University News
തേർഡ് ബിഡിഎസ് റഗുലർ പരീക്ഷാഫലം
കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഓഗസ്റ്റിൽ നടത്തിയ തേർഡ് ബിഡഎസ് റഗുലർ (2013, 2012, 2011 * 2010 പ്രവേശനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസിന്റേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിതഫീസ് സഹിതം കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2017 ജനുവരി ഏഴിനകം അപേക്ഷിക്കേണ്ടതാണ്.

അവസാനവർഷ ബിഫാം സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

2017 ജനുവരി 24 മുതൽ ആരംഭിക്കുന്ന അവസാനവർഷ ബിഫാം സപ്ലിമെന്ററി പരീക്ഷയ്ക്ക് ജനുവരി ഒമ്പതുമുതൽ 13 വരെയുള്ള തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി ജനുവരി 16 വരെയും 300 രൂപ സൂപ്പർ ഫൈനോടുകൂടി 17 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താവുന്നതാണ്.
More News