University News
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ എംഎ ഭരതനാട്യം/ഇംഗ്ലീഷ് (റഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) മാർച്ച് 2016 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. നാലാം സെമസ്റ്റർ ഗ്രേഡ് കാർഡ് കോളജുകളിൽനിന്നും വിതരണം ചെയ്യും. എംഎ ഭരതനാട്യം/ഇംഗ്ലീഷ് പ്രോഗ്രാമിന്റെ എല്ലാ സെമസ്റ്ററുകളും പാസായ വിദ്യാർഥികൾ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡിനും പ്രൊവിഷണൽ സർട്ടിഫിക്കറ്റിനും വേണ്ടിയുള്ള അപേക്ഷകൾ 380 രൂപ ഫീസിനത്തിൽ അടച്ച ചലാനും സ്വന്തം മേൽവിലാസം എഴുതിയ സ്റ്റാമ്പ് ഒട്ടിച്ച കവറും സഹിതം സർവകലാശാലയിൽ സമർപ്പിക്കണം.