University News
മൂല്യനിർണയം; അധ്യാപകരുടെ പാനൽ തയാറാക്കുന്നു
കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ വിദ്യാർഥികളുടെ പരീക്ഷാ പേപ്പറുകൾ മൂല്യനിർണയം നടത്തുന്നതിനു വേണ്ടി അധ്യാപക പാനൽ തയാറാക്കുന്നു. അതാത് വിഷയങ്ങളിലുള്ള നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സർവകലാശാല/കോളജിൽ നിന്നും റിട്ടയർ ചെയ്ത 65 വയസിൽ താഴെയുള്ള അധ്യാപകർക്കും അപേക്ഷിക്കാം. നിലവിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജിൽ അധ്യാപകരായിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. താല്പര്യമുള്ളവർ കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. 10 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് www.sdekannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


മാറ്റിവച്ച പരീക്ഷകൾ 13 ന്

കണ്ണൂർ സർവകലാശാല മൂന്നിനു നടത്താതെ മാറ്റിവച്ച മൂന്നാം സെമസ്റ്റർ പിജി പരീക്ഷകൾ 13 ന് നടത്തുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയത്തിൽ മാറ്റമില്ല.