16നു തുടങ്ങുന്ന രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് (എംഎഫ്എ) പെയ്ന്റിംഗ് ആൻഡ് സ്കൾപ്ച്ചർ പരീക്ഷകൾക്ക് ഏഴുവരെ (50 രൂപ പിഴയോടെ ജനുവരി 9, 250 രൂപ പിഴയോടെ ജനുവരി 10) അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
എംഎ ഹിസ്റ്ററി പരീക്ഷാഫലം
വിദൂര വിദ്യാഭ്യാസ പഠനവിഭാഗം 2016 ജൂലൈ/ഓഗസ്റ്റ് മാസം നടത്തിയ എംഎ ഹിസ്റ്ററി പരീക്ഷാഫലം വെബ്സൈറ്റിൽ.
എംഫിൽ പരീക്ഷാഫലം
2015–2016 ബാച്ച് എംഫിൽ നാനോസയൻസ് ആൻഡ് നാനോടെക്നോളജി (കാര്യവട്ടം) പരീക്ഷാഫലം വെബ്സൈറ്റിൽ.
2016 ഡിസംബറിൽ നടത്തിയ എംഫിൽ (ഇൻറ്റർ ഡിസിപ്ലിനറി) കംപ്യൂട്ടർ എയ്ഡഡ് ഡ്രഗ് ഡിസൈൻ (2015–2016, സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2016 ഡിസംബറിൽ നടത്തിയ എംഫിൽ (ഇൻറ്റർ ഡിസിപ്ലിനറി) ബയോ ഇൻഫോർമാറ്റിക്സ് (2015–2016, സി.എസ്.എസ്, കാര്യവട്ടം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കോളജ് മാറ്റത്തിന് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ പി.ജി കോഴ്സുകളുടെ(2016–2017) കോളജ് മാറ്റത്തിനുളള അപേക്ഷ ക്ഷണിച്ചു.
അവസാന തിയതി 17. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ പ്രോജക്ട് ഫെലോ ഒഴിവ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ രണ്ട് പ്രോജക്ട് ഫെലോകളുടെ ഒഴിവുണ്ട്. ഗവേഷണത്തിന്റെ മുഖ്യ വിഷയം “ലിറ്ററേച്ചർ ആൻഡ് കൾച്ചറൽ സ്റ്റഡീസ് ദ കേരള എക്സ്പീരിയൻസ്” അപേക്ഷിക്കാനുളള അടിസ്ഥാന യോഗ്യത ഇംഗ്ലീഷ് ബിരുദാനന്തര ബിരുദത്തിലോ എംഫിലിലോ സെക്കൻഡ് ക്ലാസ്. അവസാന തിയതി 16.
വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.