University News
രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ–ലേണിംഗ് ഡിസെബിലിറ്റി പരീക്ഷകൾ 17ന് ആരംഭിക്കും
രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ–ലേണിംഗ് ഡിസ്എബിലിറ്റി (ക്രഡിറ്റ് ആൻഡ് സെമസ്റ്റർ) ഡിഗ്രി പരീക്ഷകൾ 17ന് ആരംഭിക്കും.

അപേക്ഷകൾ ആറു വരെയും 50 രൂപ പിഴയോടെ ഒമ്പതു വരെയും 500 രൂപ സൂപ്പർ ഫൈനോടെ 10 വരെയും സ്വീകരിക്കും. അപേക്ഷകർ 100 രൂപ സിവി ക്യാമ്പ് ഫീസായി നിശ്ചിത അപേക്ഷാഫീസിനു പുറമേ അടയ്ക്കണം.

പരീക്ഷാഫലം

2016 ഏപ്രിലിൽ നടത്തിയ സ്റ്റാസ് ആൻഡ് അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ എംസിഎ (റെഗുലർ കോഴ്സ്–2014 അഡ്മിഷൻ റെഗുലർ, 2011–2013 അഡ്മിഷൻ സപ്ലിമെന്ററി, ലാറ്ററൽ എൻട്രി കോഴ്സ് – 2015 അഡ്മിഷൻ റെഗുലർ, 2013 ആൻഡ 2014 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 16 വരെ സ്വീകരിക്കും.

2016 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ എൻജിനിയറിംഗ് ആൻഡ് നെറ്റ്വർക്ക് ടെക്നോളജി (റെഗുലർ) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 12 വരെ സ്വീകരിക്കും.
2016 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ (പിജിസിഎസ്എസ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 13 വരെ സ്വീകരിക്കും.

ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം – തീയതി നീട്ടി

കോളജ് ഡവലപ്മെന്റ് കൗൺസിലിന്റെയും സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ്, യൂണിവേഴ്സിറ്റി സെന്റർ ഫോർ ഇന്റർനാഷണൽ കോ–ഓപ്പറേഷൻ എന്നിവയുടേയും സംയുക്‌താഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി/കോളേജ് അധ്യാപകർക്കായി നടത്തുന്ന ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിലേക്ക് (ഋ ഹലൃമിശിഴ * ഋ ഇീിലേിേ ഉല്ലഹീുാലിേ)അപേക്ഷിക്കേണ്ട അവസാനതീയതി 7 വരെ നീട്ടി.