University News
സമാധാനവും സൗഹൃദവും നിലനിൽക്കുന്ന അന്തരീക്ഷം വളർത്തുക: മൗലാന റാബിഅ് നദ്വി
തേഞ്ഞിപ്പലം: സമാധാനവും സൗഹൃദവും നിലനിൽക്കുന്ന അന്തരീക്ഷം രാജ്യത്ത് വളർത്തിയെടുക്കണമെന്ന് മൗലാനാ മുഹമ്മദ് റാബിഅ് അൽ ഹസനി നദ്വി. മുസ്ലിം പേഴ്സണൽ ലോ ബോർഡ് അഖിലേന്ത്യാ പ്രസിഡന്റും ലഖ്നൗ നദ്വത്തുൽ ഉലമയുടെ സാരഥിയുമായ അദ്ദേഹം കാലിക്കട്ട് സർവകലാശാലാ ഇസ്ലാമിക് ചെയറിൽ സ്വീകരണം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു. ലോക ഇസ്ലാമിക സാഹിത്യ ലീഗിന്റെ ഉപാധ്യക്ഷനും കൂടിയാണ് അദ്ദേഹം. കേരളീയരുടെ അറബി ഭാഷാ താൽപ്പര്യത്തിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു.

ചടങ്ങിൽ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അധ്യക്ഷനായി. മർഹും മൗലാനാ അബുൽ ഹസൻ അലി നദ്വിയുടെ മുസ്ലിം തകർച്ചയിൽ ലോകത്തിന് എന്ത് നഷ്ടമായി എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനം മൗലാന വാദിഹ് റഷീദ് നദ്വി നിർവഹിച്ചു.
More News