Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Big Screen   | Health
| Back to Home |
വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ്
വിദൂരവിദ്യാഭ്യാസ വിഭാഗം അലുംമ്നി അസോസിയേഷന്റെ നേതൃത്വത്തിൽ വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാർഥികൾക്കായി ഒമ്പതിന് രാവിലെ 10.30ന് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കും. സർവകലാശാലാ കാമ്പസിലെ സെമിനാർ കോംപ്ലക്സിൽ വിദൂരവിദ്യാഭ്യാസ വിഭാഗം പൂർവവിദ്യാർഥി മുഹമ്മദലി ശിഹാബ് ഐഎഎസ് ക്ലാസ് നയിക്കും.

രണ്ടാം വർഷ പിജി കോൺടാക്ട് ക്ലാസ്/പഠനസാമഗ്രി വിതരണം

വിദൂരവിദ്യാഭ്യാസം രണ്ടാം വർഷ എംഎ/എംഎസ്സി/എംകോം കോഴ്സുകൾക്ക് 2016–17 ൽ രജിസ്റ്റർ ചെയ്തവർക്കുള്ള കോൺടാക്ട് ക്ലാസുകൾ വിവിധ കേന്ദ്രങ്ങളിൽ ജനുവരി എട്ട് മുതൽ നടക്കും. സമയം രാവിലെ പത്ത്. ഷെഡ്യൂൾ വെബ്സൈറ്റിൽ. പഠനസാമഗ്രികളുടെ വിതരണം ഏഴിന് രാവിലെ പത്ത് മുതൽ 12 വരെ. ഐഡി കാർഡ് സഹിതം ഹാജരാകണം. മടപ്പള്ളി ഗവൺമെന്റ് കോളജിൽ ഇക്കണോമിക്സ്, അറബിക് വിഷയങ്ങളിൽ രജിസ്റ്റർ ചെയ്തവർ ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ കോൺടാക്ട് ക്ലാസുകൾക്കും പഠനസാമഗ്രികൾക്കും ഹാജരാകണം.

എംബിഎ പ്രവേശന പരീക്ഷയ്ക്ക് (കെമാറ്റ് കേരള) അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും സർവകലാശാലയ്ക്ക് കീഴിലെ കോളജുകളിലേക്കും 2017–18 വർഷത്തെ എംബിഎ പ്രവേശനത്തിനുള്ള രണ്ടാമത്തെ കെമാറ്റ് കേരള പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. kmatkerala.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി മാർച്ച് 18. അപേക്ഷാ ഫീ ജനറൽ–1,000 രൂപ (എസ്സി/എസ്ടി–750 രൂപ). ഈ വർഷം എംബിഎ പ്രവേശത്തിന് മാറ്റ് പ്രവേശന പരീക്ഷ അനുവദിക്കുന്നതല്ല. വിവരങ്ങൾക്ക്: 04712335133, 8547255133.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എംപിഎഡ് റഗുലർ/സപ്ലിമെന്ററി (ജൂൺ 2016) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 19 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

എട്ടാം സെമസ്റ്റർ ബിടെക് (04 സ്കീം) ജൂൺ 2015 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 21 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

മൂന്നാം സെമസ്റ്റർ ബിഎ/ബിഎ അഫ്സൽ–ഉൽ–ഉലമ (സിസിഎസ്എസ്) നവംബർ 2015 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്.



എൻജിനിയറിംഗ് കോളജിൽ അധ്യാപക ഒഴിവുകൾ
ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷ: സ്പോട്ട് പെയ്മെൻറ് ക്യാന്പ്
എംഎസ്സി പാരാമെഡിക്കൽ പ്രവേശന കൗൺസലിംഗ്
ബിഎഎംഎസ് സപ്ലിമെന്ററി ഓറൽ, പ്രാക്ടിക്കൽ പരീക്ഷ
കോളജുകൾ ആഡ് ഓൺ കോഴ്സുകളുടെ വിവരങ്ങൾ സമർപ്പിക്കണം
വിദൂര പഠനവിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ കരാർ നിയമനം: അപേക്ഷ ക്ഷണിച്ചു
ബികോം സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
കാഷ്ലെസ് സർവകലാശാല; പെയ്മെന്റ് ഗേറ്റ്വേ സിസ്റ്റം തുടങ്ങി
സമാധാനവും സൗഹൃദവും നിലനിൽക്കുന്ന അന്തരീക്ഷം വളർത്തുക: മൗലാന റാബിഅ് നദ്വി
പരീക്ഷാഫലം
പരീക്ഷാഫലം
അധ്യാപക പരിശീന കേന്ദ്രത്തിൽ ഡയറക്ടർ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ബിബിഎ, ബികോം പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം
പരീക്ഷാഫലങ്ങൾ
അഞ്ചാം സെമസ്റ്റർ ഇന്റേണൽ മാർക്ക് ജനുവരി 21നകം അപ്ലോഡ് ചെയ്യണം
യുജി, പിജി പ്രൈവറ്റ് രജിസ്ട്രേഷൻ: 31 വരെ അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ ബിരുദം (കോളജ്) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാ അപേക്ഷ
ടെക്നിക്കൽ എക്സ്പേർട്ട് നിയമനം
പരീക്ഷാ അപേക്ഷ
പരീക്ഷ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.