വിദൂരവിദ്യാഭ്യാസ വിഭാഗം 23 മുതൽ നടത്തുന്ന മൂന്നാം സെമസ്റ്റർ എംബിഎ (2014–16 ബാച്ച്) പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.
അപേക്ഷ ക്ഷണിച്ചു
കേരള സർവകലാശാലയുടെ കീഴിലുളള ബോട്ടണി, കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, മാത്തമാറ്റിക്സ് എന്നീ പഠന വകുപ്പുകളിലേക്ക് കരാറടിസ്ഥാനത്തിൽ ലക്ചറർ നിയമത്തിന് യുജിസി നിഷ്കർഷിച്ച യോഗ്യതയുളളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷകൾ ബയോഡാറ്റയും എല്ലാ സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകളും സഹിതം ഡെപ്യൂട്ടി രജിസ്ട്രാർ, (അഡ്മിനിസ്ട്രേഷൻ കകക) കേരള സർവകലാശാല, പാളയം എന്ന വിലാസത്തിൽ 25ം ലഭിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
സൂക്ഷ്മ പരിശോധന
2015 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎഡ് പരീക്ഷയുടെ സൂക്ഷ്മ പരിശോധ്ക്ക് ഒൺലൈനായി അപേക്ഷിച്ചിട്ടുളളവർ ഏഴു മുതൽ 13 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ ഹാൾടിക്കറ്റുമായി പുനർമൂല്യനിർണയ വിഭാഗത്തിൽ (ഇജ കകക) എത്തിച്ചേരണം.
സമ്പർക്ക ക്ലാസുകൾ
വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ എംഎസ്സി കോഴ്സുകളുടെ സമ്പർക്ക ക്ലാസുകൾ ഏഴ്, എട്ട് തീയതികളിൽ താഴെ പറയുന്ന കേന്ദ്രങ്ങളിൽ പുനരാരംഭിക്കും. ബികോം (കംപ്യൂട്ടർ ആപ്ലിക്കേഷൻ) നാളെയും മറ്റെന്നാളും ആലപ്പുഴ യുഐടി, കൊട്ടാരക്കര യുഐടി. ബികോം/ബിഎ (ഹിസ്റ്ററി/സോഷ്യോളജി ഒഴികെ) എട്ടിന് കാര്യവട്ടം കാമ്പസ്. ബിഎസ്സി/ ബിസിഎ (കംപ്യൂട്ടർ സയൻസ്) നാളെയും മറ്റെന്നാളും കൊല്ലം ബിഎഡ് സെന്റർ /എസ്ഡിഇ പാളയം. ബിഎസ്സി(കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്)/ബിസിഎ/ ബിബിഎ നാളെയും മറ്റെന്നാളും എസ്ഡിഇ പാളയം. ബിഎ (ഹിസ്റ്ററി) എട്ടിന് യൂണിവേഴ്സിറ്റി യൂത്ത് ഹോസ്റ്റൽ. എംഎസ്സി (കംപ്യൂട്ടർ സയൻസ് പ്രാക്ടിക്കൽ) എട്ടിന് എസ്ഡിഇ പാളയം.
ഗവേഷണ പ്രോജക്ടിൽ താത്കാലിക ഒഴിവ്
കേരള സർവകലാശാലയുടെ അക്വാട്ടിക്ക് ബയോളജി വകുപ്പിൽ കേന്ദ്ര സർക്കാറിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഗവേഷണ പ്രോജക്ടിൽ റിസർച്ച് അസോസിയേറ്റിന്റെയും ഡാറ്റ പ്രോഗ്രാമറുടെയും ഒഴിവുകൾ ഉണ്ട്. ഫിഷറീസ് ടാക്സോണമി വിഷയത്തിൽ പിഎച്ച്ഡി, ഐടിയിൽ ബിരുദാനന്തര ബിരുദം/ കംപ്യൂട്ടർ പ്രോഗ്രാമിംഗ്, ഡിസൈൻ എന്നിവയിൽ പ്രവ്യത്തിപരിചയവും ആണ് യഥാക്രമം യോഗ്യതകൾ. വിശദമായ ബയോഡാറ്റ സഹിതം 16നു മുമ്പ് ഡോ. എ. ബിജു കുമാർ, ഹെഡ്, അക്വാട്ടിക്ക് ബയോളജി വിഭാഗം, കാര്യവട്ടം, തിരുവനന്തപുരം 695581 എന്ന വിലാസത്തിൽ അപേക്ഷിക്കണം.