University News
നാലാം സെമസ്റ്റർ എംഎസ്സി ഫുഡ് സയൻ് ആൻഡ് ടെക്നോളജി ഫലം പ്രസിദ്ധീകരിച്ചു
2016 ജൂണിലെ നാലാം സെമസ്റ്റർ എംഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (സിഎസ്എസ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ 16 വരെ സ്വീകരിക്കും.

പ്രാക്ടിക്കൽ പരീക്ഷ

ഒന്നും രണ്ടും വർഷ ബിപിഇ (വാർഷിക സ്കീം– 2013നു മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരിക്ഷകളുടെ പ്രാക്ടിക്കൽ 10ന് മൂലമറ്റം സെന്റ് ജോസഫ് കോളജിൽ നടത്തും.

മൂന്നാം വർഷ ബിഎസ്സി എംഎൽടി (2013 അഡ്മിഷൻ റെഗുലർ, 2008–2012 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷകൾ 16 മുതൽ സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ വിവിധ സെന്ററുകളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ.

മൂന്നാം സെമസ്റ്റർ എംഎസ്സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയടെറ്റിക്സ് (സിഎസ്എസ് 2015 അഡ്മിഷൻ റെഗുലർ, 2012 മുതലുള്ള അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പ്രാക്ടിക്കൽ പരിക്ഷ 13നു പാലാ അൽഫോൻസാ കോളജിൽ നടത്തും.

2016 ഒക്ടോബറിൽ നടത്തിയ തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ ഒന്നാം സെമസ്റ്റർ ബിഎ മ്യൂസിക്– വീണ, വയലിൻ (സിബിസിഎസ്എസ് റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷ 10 മുതൽ 12 വരെ കോളജിൽ നടത്തും.