University News
പരീക്ഷാ ടൈടേബിൾ
മൂന്നാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.

എംഎ പരീക്ഷ ഫലം

വിദൂരവിദ്യാഭ്യാസ വിഭാഗം ജൂലൈ/ഓഗസ്റ്റിൽ നടത്തിയ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ പരീക്ഷ ഫലം വെബ്സൈറ്റിൽ.

ബിഎസ്സി കംപ്യൂട്ടർ സയൻസ് പരീക്ഷ

ഒന്നാം സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ് (കരിയർ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം – സിബിസിഎസ്എസ് – 2012 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. 11 (50 രൂപ പിഴയോടെ 13, 250 രൂപ പിഴയോടെ 16) വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

എംസിഎ വൈവ

നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംസിഎ (2011 സ്കീം ആൻഡ് സപ്ലിമെന്ററി 2006 സ്കീം, മിനി പ്രോജക്ട് – 2006 സ്കീം) പരീക്ഷകളുടെ പ്രാക്ടിക്കൽ 10–ന് തുടങ്ങും. വിശദവിവരങ്ങൾ വെബ്സൈറ്റിലും അതത് പരീക്ഷാകേന്ദ്രങ്ങളിലും ലഭിക്കും.