University News
വിദൂര പഠനവിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ കരാർ നിയമനം: അപേക്ഷ ക്ഷണിച്ചു
വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ താഴെ കൊടുത്ത വിവിധ യുജി, പിജി പ്രോഗ്രാമുകളിലേക്ക് അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ കരാർ നിയമനത്തിന് ഒമ്പതിന് രാവിലെ പത്തിന് ഭരണവിഭാഗത്തിൽ വാക്–ഇൻ–ഇന്റർവ്യൂ നടത്തും. യുജിസി മാനദണ്ഡ പ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം. (മൊത്തം 55 ശതമാനം മാർക്കോടെ പിജിയും നെറ്റും). പ്രതിമാസ മൊത്ത വേതനം: 25,000 രൂപ. യുജി പ്രോഗ്രാമുകൾ: ബിഎ ഹിസ്റ്ററി/ഇക്കണോമിക്സ്/ഇംഗ്ലീഷ്/അഫ്സൽ–ഉൽ–ഉലമ/ഫിലോസഫി/മലയാളം/സോഷോളജി/പൊളിറ്റിക്കൽ സയൻസ്/സംസ്കൃതം/ഹിന്ദി/അറബിക്, ബികോം, ബിബിഎ, ബിഎസ്സി മാത്തമാറ്റിക്സ്. പിജി പ്രോഗ്രാമുകൾ: എംഎ ഇംഗ്ലീഷ്/മലയാളം/ഹിന്ദി/അറബിക്/സംസ്കൃതം/ഹിസ്റ്ററി/സോഷോളജി/പൊളിറ്റിക്കൽ സയൻസ്/ഫിലോസഫി/ഇക്കണോമിക്സ്, മാനേജ്മെന്റ് സ്റ്റഡീസ്, എംകോം, എംഎസ്സി മാത്തമാറ്റിക്സ്.

സെക്കൻഡറി–ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അധ്യാപകർക്ക് സർവകലാശാല പരിശീലനം നൽകുന്നു

മലപ്പുറം, കോഴിക്കോട്, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ സർക്കാർ–എയ്ഡഡ് സെക്കൻഡറി–ഹയർ സെക്കൻഡറി സ്കൂളുകളിലെ ഇംഗ്ലീഷ് അധ്യാപകർക്കായി കാലിക്കട്ട് സർവകലാശാലാ ഇംഗ്ലീഷ് പഠനവിഭാഗം നാല് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 28, 29, ഫെബ്രുവരി നാല്, അഞ്ച് തിയതികളിലാണ് പരിശീലനം. സ്പോക്കൺ ഇംഗ്ലീഷ്, അക്കാഡമിക് റൈറ്റിംഗ്, ഇംഗ്ലീഷ് പഠനത്തിൽ വിവരസാങ്കേതിക വിദ്യയുടെ പ്രയോഗം, സോഫ്റ്റ് സ്കിൽസ്, സാഹിത്യ പഠനം എന്നീ മേഖലകളിലാണ് പരിശീലനം നൽകുക. പങ്കെടുക്കാനാഗ്രഹിക്കുന്നവർ കോർഡിനേറ്റർ ഡോ. കെ.എം. ഷെറീഫുമായി ബന്ധപ്പെടണം. ഫോൺ: 9847144563, ഇ–മെയിൽ: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>വെലൃൃശളസാ*ൃലറശളളാമശഹ.രീാ

ലോക ഹിന്ദി ദിനാചരണം

ലോക ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി പത്തിന് കാലിക്കട്ട് സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഭഹിന്ദിയുടെ ആഗോള പരിപ്രേക്ഷ്യം’ എന്നതാണ് വിഷയം.

ആറാം സെമസ്റ്റർ പുനപ്രവേശനം

വിദൂരവിദ്യാഭ്യാസത്തിന് കീഴിൽ ബിഎ/ബികോം/ബിഎസ്സി മാത്സ്/ബിബിഎ (സിസിഎസ്എസ്) പ്രോഗ്രാമുകൾക്ക് 2011, 2012, 2013 വർഷത്തിൽ പ്രവേശനം നേടി ഒന്ന് മുതൽ അഞ്ച് വരെ സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്ത എസ്ഡിഇ വിദ്യാർഥികൾക്ക് ആറാം സെമസ്റ്ററിലേക്ക് (സിയുസിബിസിഎസ്എസ്) പുനപ്രവേശനത്തിന് നൂറ് രൂപ പിഴയോടെ ജനുവരി 21 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ചലാൻ സഹിതം 25–നകം ലഭിക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407356.

രണ്ടാം സെമസ്റ്റർ യുജി പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം

2016 സെപ്റ്റംബർ 22ന് ഫലം പ്രസിദ്ധീകരിച്ച രണ്ടാം സെമസ്റ്റർ ബിഎ, ബിഎസ്ഡബ്ല്യൂ, ബിവിസി, ബിടിടിഎം (സിയുസിബിസിഎസ്എസ്) മാർച്ച് 2015 പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് നിർദ്ദിഷ്ട ഫോമിൽ അപേക്ഷിക്കാനുള്ള അവസാന തിയതി 18 വരെ നീട്ടി. ഫോം വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യണം.

ബിടിഎ സപ്ലിമെന്ററി പരീക്ഷ

അഞ്ചാം സെമസ്റ്റർ ബിടിഎ (സിസിഎസ്എസ്) പേപ്പർ ഡിആർഎഎം 502 ചിൽഡ്രൻസ് തിയേറ്റർ/ഡയറക്ഷൻ സപ്ലിമെന്ററി പരീക്ഷ 11–ന് ഉച്ചയ്ക്ക് 1.30–ന് തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ നടക്കും.

ഫൈനൽ എംബിബിഎസ് പ്രാക്ടിക്കൽ പരീക്ഷ

ഫൈനൽ എംബിബിഎസ് പാർട്ട് ഒന്ന് പ്രാക്ടിക്കൽ, വൈവാ വോസി സപ്ലിമെന്ററി പരീക്ഷ തൃശൂർ അമല മെഡിക്കൽ കോളജിൽ 11–ന് രാവിലെ ഒമ്പതിന് ആരംഭിക്കും.

പരീക്ഷാഫലം

2015 ഡിസംബർ, 2016 ജൂൺ മാസങ്ങളിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎസ്സി എൻവയോൺമെന്റൽ സയൻസ് (സിസിഎസ്എസ്) പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
More News