കോളജുകൾ ആഡ് ഓൺ കോഴ്സുകളുടെ വിവരങ്ങൾ സമർപ്പിക്കണം
കോളജുകളിൽ 2016–17 അധ്യയന വർഷത്തിൽ നടത്തുന്ന ആഡ് ഓൺ കോഴ്സ് (സർട്ടിഫിക്കറ്റ്, ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ) പരീക്ഷ ഏപ്രിലിൽ നടക്കും. വിദ്യാർഥികളുടെ പേര്, കോഴ്സിന്റെ വിശദാംശങ്ങൾ തുടങ്ങിയവ ഫെബ്രുവരി 15നകം സർവകലാശാലയിൽ സമർപ്പിക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ.
എംസിഎ പുനർമൂല്യനിർണയ ഫലം
അഞ്ചാം സെമസ്റ്റർ എംസിഎ ഏപ്രിൽ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാൻ ആഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.