University News
എംസിജെ/എംഎൽഐഎസ്സി/എംപിഎഡ്/എംസിഎ (ലാറ്ററൽ എൻട്രി) പരീക്ഷകൾ
കണ്ണൂർ സർവകലാശാലയുടെ ഒന്നാം സെമസ്റ്റർ എംസിജെ/മാസ്റ്റർ ഓഫ് ലൈബ്രറി + ഇൻഫർമേഷൻ സയൻസ്/എംപിഎഡ്/എംസിഎ (ലാറ്ററൽ എൻട്രി) ഡിഗ്രി (സിസിഎസ്എസ് –റഗുലർ –നവംബർ 2016) പരീക്ഷകൾക്കുള്ള ഓൺലൈൻ അപേക്ഷകൾ പിഴകൂടാതെ 13 മുതൽ 18 വരെയും 130 രൂപ പിഴയോടെ 20 വരെയും സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടിനോടൊപ്പം എപിസി, ചലാൻ എന്നിവ ഈ മാസം 25 നകം സർവകലാശാലയിൽ എത്തിക്കണം. പരീക്ഷാതീയതികൾ പിന്നീട് പ്രഖ്യാപിക്കും.

സുധാകൃഷ്ണൻ സ്കോളർഷിപ്പ് അപേക്ഷ 18 വരെ സ്വീകരിക്കും

കണ്ണൂർ സർവകലാശാലയുടെ ഈവർഷത്തെ സുധാകൃഷ്ണൻ എൻഡോവ്മെന്റ് സ്കോളർഷിപ്പിനുവേണ്ടിയുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 18 വരെ നീട്ടി. വിശദവിവരങ്ങൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.

മൂന്നാം വർഷ ബിബിഎ, ബികോം വിദ്യാർഥികൾ പ്രോജക്ട് സമർപ്പിക്കണം

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിബിഎ, ബികോം വിദ്യാർഥികളുടെ പ്രോജക്ട് താഴെപറയും പ്രകാരം വിദൂര വിദ്യാഭ്യാസ വിഭാഗത്തിലേക്കു സമർപ്പിക്കണം.

ഫെബ്രുവരി ഒന്നിനു കണ്ണൂർ ശ്രീനാരായണ കോളജ് സെന്ററായിട്ടുള്ള എസ്എൻഐ 4 ബിഎസ് 0001–400 വരെയുള്ള ബികോം വിദ്യാർഥികൾ. രണ്ടിന് എസ്എൻഐ 4 ബിഎസ് 0401–800 വരെയുള്ള ബികോം വിദ്യാർഥികൾ. മൂന്നിന് എസ്എൻഐ 4ബിഎസ് 0801–102 വരെയുള്ള ബികോം വിദ്യാർഥികൾ. ആറിന് ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ്, കൂത്തുപറമ്പ് നിർമലഗിരി കോളജ്, മട്ടന്നൂർ പിആർഎൻഎസ്എസ് കോളജ് സെന്ററായിട്ടുള്ള മുഴുവൻ ബികോം വിദ്യാർഥികൾ. ഏഴിന് തലശേരി ഗവ. ബ്രണ്ണൻ കോളജ് സെന്ററായിട്ടുള്ള ബികോം വിദ്യാർഥികൾ. എട്ടിന് ഇരിട്ടി എംജി കോളജ് സെന്ററായിട്ടുള്ള ബികോം വിദ്യാർഥികൾ. ഒൻപതിന് മാനന്തവാടി ഗവ.കോളജ് സെന്ററായിട്ടുള്ള ബികോം വിദ്യാർഥികൾ. 10ന് കണ്ണൂർ കെഎംഎം കോളജ് സെന്ററായിട്ടുള്ള ബികോം വിദ്യാർഥികൾ. 13ന് മാടായി സിഎഎസ് കോളജ്, തളിപ്പറമ്പ് സർ സയ്യിദ് കോളജ് സെന്ററായിട്ടുള്ള ബികോം വിദ്യാർഥികൾ.

14ന് പയ്യന്നൂർ കോളജ് സെന്ററായിട്ടുള്ള ബികോം വിദ്യാർഥികൾ. 15ന് കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് സെന്ററായിട്ടുള്ള ബികോം വിദ്യാർഥികൾ. 16ന് കാസർഗോഡ് ഗവ. കോളജ് സെന്ററായിട്ടുള്ള ബികോം വിദ്യാർഥികൾ. 17ന് രാജപുരം സെന്റ് പയസ് ടെൻത് കോളജ്, ഇ.കെ.എൻ.എം ഗവ. കോളജ് എളേരിത്തട്ട്, ഗവ. കോളജ് മഞ്ചേശ്വരം സെന്ററുകളായിട്ടുള്ള ബികോം വിദ്യാർഥികൾ. 18ന് മൂന്നാവർഷ ബിബിഎ എല്ലാ സെന്ററിലുള്ള വിദ്യാർഥികൾ.