ബിഫാം സപ്ലിമെന്ററി പരീക്ഷ
2017 ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന രണ്ടാം വർഷ ബിഫാം സപ്ലിമെന്ററി പരീക്ഷയ്ക്ക് 17വരെ (50 രൂപ പിഴയോടെ 2017 ജനുവരി 19, 250 രൂപ പിഴയോടെ ജനുവരി 21) ഫീസ് അടയ്ക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
എംഎസ്സി കംപ്യൂട്ടർ സയൻസ് പരീക്ഷ
ഒന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (മേഴ്സി ചാൻസ് 2011 അഡ്മിഷൻ) പരീക്ഷയ്ക്ക് 13വരെ (50 രൂപ പിഴയോടെ 2017 ജനുവരി 16, 250 രൂപ പിഴയോടെ ജനുവരി 17) ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
പ്രോജക്ട് ഫെലോ ഒഴിവ്
കാര്യവട്ടം കെമിസ്ട്രി പഠനവകുപ്പിൽ പ്രോജക്ട് ഫെലോയുടെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 17. യോഗ്യത, മറ്റ് വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
എംഎ മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം ഫലം
ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ.
എംടെക് ഫലം
2016 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംടെക് (ഫുൾ ടൈം ആൻഡ് പാർട്ട് ടൈം) സപ്ലിമെന്ററി, മൂന്നാം സെമസ്റ്റർ എംടെക് (പാർട്ട് ടൈം) (2013 സ്കീം) – ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബ്രാഞ്ച്, ഒന്നാം സെമസ്റ്റർ എംടെക് (ഫുൾ ടൈം) സപ്ലിമെന്ററി (2013 സ്കീം) ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ച് പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധനയ്ക്ക് 25 വരെ അപേക്ഷിക്കാം.
പി.ജി പരീക്ഷ : പുതുക്കിയ തീയതി
18ന് ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റർ എംഎ/ എംഎസ്സി/ എംകോം/ എംഎസ്ഡബ്ലിയു/ എംടിഎ/ എംപിഎ പരീക്ഷ 25ന് ആരംഭിക്കും.