University News
ഒന്നാം സെമസ്റ്റർ ബിഎഡ് (സ്പെഷൽ എഡ്യൂക്കേഷൻ – ലേണിംഗ് ഡിസെബിലിറ്റി) ഫലം പ്രസിദ്ധീകരിച്ചു
2016 ഓഗസ്റ്റിലെ ഒന്നാം സെമസ്റ്റർ ബിഎഡ് (സ്പെഷൽ എഡ്യൂക്കേഷൻ – ലേണിംഗ് ഡിസ്എബിലിറ്റി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ 19 വരെ സ്വീകരിക്കും.

അപേക്ഷാത്തീയതി

ഒന്നു മുതൽ നാലു വരെ വർഷ ബിഎസ്സി നഴ്സിംഗ്–അവസാന മേഴ്സി ചാൻസ് (പഴയ സ്കീം 2002–2006 അഡ്മിഷൻ–പരാജയപ്പെട്ട വിദ്യാർഥികൾ) ഡിഗ്രി പരീക്ഷയ്ക്കു 19 വരെയും 50 രൂപ പിഴയോടെ 20 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 23 വരെയും അപേക്ഷിക്കാം. അപേക്ഷകർ 10,000 രൂപ സ്പെഷൽ ഫീസായി നിശ്ചിത പരീക്ഷാഫീസിനും സിവി ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.

പരീക്ഷാത്തീയതി

തൊടുപുഴ യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളജിലെയും സ്റ്റാസിലെയും ഒന്നാം സെമസ്റ്റർ ബിടെക് (2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി–2015 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ 19നു തുടങ്ങും. അപേക്ഷകൾ 11 വരെയും 50 രൂപ പിഴയോടെ 12 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 13 വരെയും സ്വീകരിക്കും. അപേക്ഷകർ ഒരു പേപ്പറിനു 50 രൂപ (പരമാവധി 200 രൂപ) സിവി ക്യാമ്പ് ഫീസായി നിശ്ചിത അപേക്ഷാഫീസിനു പുറമേ അടയ്ക്കണം.

സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി), ഒമ്പതാം സെമസ്റ്റർ (റെഗുലർ, സപ്ലിമെന്ററി) പഞ്ചവത്സര ബിബിഎ എൽഎൽബി, ആറാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ 25നു തുടങ്ങും. അപേക്ഷ 12 വരെയും 50 രൂപ പിഴയോടെ 13 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 16 വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ ഒരു പേപ്പറിനു 20 രൂപ (പരമാവധി 100 രൂപ) സിവി ക്യമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമെ അടയ്ക്കണം.