University News
ബിഎഎംഎസ് സപ്ലിമെന്ററി ഓറൽ, പ്രാക്ടിക്കൽ പരീക്ഷ
തേർഡ് പ്രഫഷണൽ ബിഎഎംഎസ് സപ്ലിമെന്ററി ഓറൽ, പ്രാക്ടിക്കൽ പരീക്ഷ ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളജിൽ 19ന് ആരംഭിക്കും.

വിദൂരവിദ്യാഭ്യാസം പൂർവവിദ്യാർഥി യോഗം ഇന്ന്

വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ പൂർവവിദ്യാർഥികൾ ഇന്ന് വൈകുന്നേരം മൂന്നിന് വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ എത്തണമെന്ന് വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടർ അറിയിച്ചു. ഫോൺ: 0494 2407356.

പരീക്ഷ

കോളജ്/ വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബികോം/ ബികോം വൊക്കേഷണൽ/ ബിബിഎ/ ബിടിഎച്ച്എം/ ബിഎച്ച്എ/ ബികോം ഓണേഴ്സ് (സിയുസിബിസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ 18ന് ആരംഭിക്കും. എട്ടാം സെമസ്റ്റർ ബിബിഎ, എൽഎൽബി റഗുലർ/ സപ്ലിമെന്ററി പരീക്ഷ 20ന് രാവിലെ 9.30ന് ആരംഭിക്കും.

എംസിഎ പുനർമൂല്യനിർണയ ഫലം

അഞ്ചാം സെമസ്റ്റർ എംസിഎ (തടഞ്ഞുവെക്കപ്പെട്ട) പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്.
ഒന്നാം സെമസ്റ്റർ എംബിഎ ഡിസംബർ 2015 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാൻ ആഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം.

പരീക്ഷാഫലം

2016 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി എൻവയൺമെന്റൽ സയൻസ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 21 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

ആറാം സെമസ്റ്റർ യുജി കോൺടാക്ട് ക്ലാസ്

ആറാം സെമസ്റ്റർ യുജി (2014 പ്രവേശനം) കോൺടാക്ട് ക്ലാസുകൾക്ക് അപേക്ഷിച്ചവർ (അഞ്ചും ആറും സെമസ്റ്ററുകൾക്ക്) സർവകലാശാലയിൽ നിന്ന് ലഭിക്കുന്ന ടെലഫോൺ സന്ദേശമനുസരിച്ച് സ്റ്റഡി സെന്ററുകളിൽ ഹാജരാകണം. ഫോൺ: 0494 2407356.