Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Big Screen   | Health
| Back to Home |
കെമാറ്റ് കേരള പരീക്ഷ ഏപ്രിൽ രണ്ടിന്
കേരളത്തിൽ എംബിഎ പ്രവേശനത്തിന് അർഹത നേടാൻ അംഗീകൃത പ്രവേശന മത്സര പരീക്ഷയിൽ അർഹത നേടിയിരിക്കണം. കെമാറ്റ്, സിമാറ്റ്, കാറ്റ് എന്നീ മൂന്ന് പ്രവേശന പരീക്ഷകളിൽ ഏതെങ്കിലും ഒന്നിൽ അർഹത നേടിയവർക്ക് മാത്രമേ എംബിഎ പ്രവേശനം ലഭിക്കുകയുള്ളൂ.

മാറ്റ് പരീക്ഷ കേരളത്തിൽ എംബിഎ പ്രവേശനത്തിന് 2017 അധ്യയനവർഷം മുതൽ അനുവദിക്കുന്നില്ല. ആയതിനാൽ മാറ്റ് എഴുതുന്ന വിദ്യാർഥികൾക്ക് കേരളത്തിൽ എംബിഎ പ്രവേശനം ലഭിക്കുന്നതല്ല.

വിവിധ സർവകലാശാലകൾ പരീക്ഷ ഫലം പുറപ്പെടുവിക്കുന്നതിൽ വരുന്ന കാലതാമസം കണക്കിലെടുത്ത് കൂടുതൽ അവസരങ്ങൾ എംബിഎ പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ രണ്ട് കെമാറ്റ് കേരള പരീക്ഷ നടത്തുന്നതിന് എല്ലാ സർവകലാശാലകളും കൂടി തീരുമാനിച്ചു. ആദ്യത്തെ പരീക്ഷ നവംബർ ആറിന് നടത്തിയിട്ടുള്ളതാണ്. രണ്ടാമത്തെ കെമാറ്റ് കേരള പരീക്ഷ ഏപ്രിൽ രണ്ടിന് നടത്തും.

2017 ൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയാണ് പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിൽ പ്രവേശന പരീക്ഷ നടത്തുന്നത്.

2017 കെമാറ്റ് കേരളയുടെ രണ്ടാമത്തെ പരീക്ഷ ഏപ്രിൽ രണ്ടിന് രാവിലെ പത്തുമുതൽ 12.30 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ നടത്തും. അപേക്ഷാർഥികൾ കൂടുതലുള്ള ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ അധികമായി നൽകും.

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. മാർച്ച് 18 വരെ അപേക്ഷിക്കാം. 1000 രൂപയാണ് അപേക്ഷാ ഫീസ്.
പട്ടികജാതി–വർഗക്കാർക്ക് 750 രൂപ. വിശദവിവരങ്ങൾ സാമസേലൃമഹമ.ശി എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾ ഷൗെശേരലൃമഷലിറൃമയമയൗരീ ാശേലേല*ഴാമശഹ.രീാ എന്ന ഇമെയിൽ വഴി ലഭ്യമാക്കുന്നതാണ്. മറ്റ് സംശയനിവാരണങ്ങൾക്ക് വേണ്ടി പ്രവേശന മേൽനോട്ട സമിതിയുടെ തിരുവനന്തപുരം ഓഫീസിലെ 0471 – 2335133, 8547255133 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.

സ്റ്റൈപ്പൻഡോടുകൂടിയ തൊഴിൽ പരിശീലനവും തൊഴിലും

കേന്ദ്രഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴിൽ കുടുംബശ്രീയുമായി സഹകരിച്ച് നടത്തുന്ന ഗ്രാമീണ തൊഴിൽ നൈപുണ്യപദ്ധതിലേക്ക് അർഹരായവരെ തെരഞ്ഞെടുക്കുന്നു.

18 നും 35 നും ഇടയിൽ പ്രായമുള്ളവരെയാണ് പരിഗണിക്കുന്നത്. 3 മാസത്തെ പരിശീലനമാണ് നൽകുന്നത്. മാസം മൂവായിരം രൂപ സ്റ്റൈപ്പൻഡായി ലഭിക്കും. തുടർന്ന് ജോലി ലഭിക്കുന്നതിന് സഹായിക്കും. ഇലക്ട്രിക്കൽ വയറിംഗ്, പ്ലംബിംഗ്, അക്കൗണ്ടന്റ് ടാലി എന്നീ ട്രേഡുകളിലാണ് പരിശീലനം നൽകുന്നത്.

താത്പര്യമുള്ളവർ പദ്ധതി നിർവ്വഹണ ഏജൻസിയായ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കോമ്പൗണ്ടിലുള്ള മലങ്കര സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 9961583224.



സി. ​​​ജിം​​​ത ജോണിന്‌ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി​​​യി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ്
കെ​​​മാ​​​റ്റ് കേ​​​ര​​​ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ
അപേക്ഷ ക്ഷണിച്ചു
മേ​​​രി തോ​​​മ​​​സ്
വി​​എ​​ച്ച്എ​​സ്ഇ : സം​​ഘ​​ട​​നാ പ്രതി​​നി​​ധി​​ക​​ളു​​ടെ യോ​​ഗം 26ന്
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
റീ ​​​ടോ​​​ട്ട​​​ലിം​​​ഗ് ഫ​​​ലം
ര​​​ണ്ടാം വ​​​ർ​​​ഷ ബി​​​എ​​​സ്‌​​സി ന​​​ഴ്സിം​​​ഗ് പ​​​രീ​​​ക്ഷാ​​​ഫ​​​ലം
പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷാ തീ​​​യ​​​തി
‌സ്കോളർഷിപ്പ് പരീക്ഷ
ഐഐഎംസിയിൽ പി​​ജി ഡി​​പ്ലോ​​മ
ഗ​സ്റ്റ് ല​ക്ച​റ​ർ ഒഴിവ്
ടാ​റ്റാ മെ​മ്മോ​റി​യ​ൽ സെ​ന്‍റ​റി​ൽ എം​എ​സ്‌​സി
സി​​​​സ്റ്റ​​​​ർ എ​​​​ൽ​​​​സി​​​​ൻ കാ​​​​ളി​​​​യാ​​​​നി​​​​ക്കലിന്‌ ഡോ​​​​ക്‌​​​​ട​​​​റേ​​​​റ്റ്
ബോ​​​​ട്ട​​​​ണി​​​​യി​​​​ൽ ഡോ​​​​ക്‌​​​​ട​​​​റേ​​​​റ്റ്
ബോ​​​​ട്ട​​​​ണി​​​​യി​​​​ൽ ഡോ​​​​ക്‌​​​​ട​​​​റേ​​​​റ്റ്
സി​സ്റ്റ​ർ ജ​യ്സിക്ക്‌ ന​ഴ്സിം​ഗി​ൽ ഡോ​ക്‌​ട​റേ​റ്റ്
ബി​ൻ ജോ​യി വ​യ​ലിന്‌ ന​ഴ്സിം​ഗി​ൽ ഡോ​ക്‌​ട​റേ​റ്റ്
സ​ർ​വ​ക​ലാ​ശാ​ലാ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ശി​ല്പ​ശാ​ല​യി​ൽ വ​ൻ പ​ങ്കാ​ളി​ത്തം
എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​ധ്യാ​പ​ക അ​ഭി​മു​ഖം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.