University News
മെഗാ പ്ലേസ്മെന്റ് ഫെയർ 2016
14ന് മെഗാ പ്ലേസ്മെന്റ് ഫെയർ ഉണ്ടായിരിക്കുന്നതല്ല. വിശദവിവരങ്ങൾ പിന്നീട് അറിയിക്കും.

സൗജന്യ യോഗ കോഴ്സ്

കേരള സർവകലാശാല കാര്യവട്ടം വേദാന്ത പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പാളയം സെനറ്റ് ഹൗസ് കാമ്പസിൽ 19 മുതൽ 26 വരെ വൈകുന്നേരം അഞ്ച് മുതൽ 6.30 വരെ സൗജന്യ യോഗ കോഴ്സ് നടത്തുന്നു.
താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ : 9961424848

ബികോം (ആന്വൽ സ്കീം) പരീക്ഷ

ഫെബ്രുവരിയിൽ ആരംഭിക്കുന്ന ബികോം (ആന്വൽ സ്കീം) പാർട്ട് ഒന്ന്, രണ്ട് സപ്ലിമെന്ററി പരീക്ഷയ്ക്ക് 17വരെ (50 രൂപ പിഴയോടെ 2017 ജനുവരി 19, 250 രൂപ പിഴയോടെ ജനുവരി 21) അപേക്ഷിക്കാം.

കഴിഞ്ഞ തവണ പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിച്ച/ രജിസ്റ്റർ ചെയ്തവർ ഓൺലൈനായി മാത്രം അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniverstiy.ac.in) ലഭിക്കും.