University News
നാലാം സെമസ്റ്റർ എംഎസ്സി സ്പേസ് സയൻസ് ആൻഡ് ടെക്നോളജി പ്രാക്ടിക്കൽ, പ്രൊജക്ട് ഇവാലുവേഷൻ, വൈവാവോസി പരീക്ഷകൾ 13 ന് തുടങ്ങും
2016 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി സ്പേസ് സയൻസ് ആൻഡ് ടെക്നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രൊജക്ട് ഇവാലുവേഷൻ, വൈവാവോസി പരീക്ഷകൾ 13 മുതൽ 17 വരെ എറണാകുളം സെന്റ് ആൽബർട്ട്സ് കോളജിലും, 17 മുതൽ 19 വരെ ഇടപ്പള്ളി യൂണിവേഴ്സിറ്റി കോളജ് ഓഫ് അപ്ലൈഡ് സയൻസസിലും നടത്തും.

ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ.
2016 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിവോക് (മാർക്കറ്റിംഗ് മാനേജ്മെന്റ് ഐടി, റീട്ടെയിൽ മാനേജ്മെന്റ് ഐടി) ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷ 19ന് മാന്നാനം കെഇ കോളജിൽ നടത്തും.

തടഞ്ഞുവച്ച പരിക്ഷാഫലം

2016 ഫെബ്രവരിയിൽ നടത്തിയ തിരുവല്ല മാക്ഫെസ്റ്റ് കോളജിലെ ഒന്നാം സെമസ്റ്റർ എംബിഎ പരീക്ഷയുടെ തടഞ്ഞുവച്ച പരീക്ഷാഫലം ഹൈക്കോടതിയുടെ അന്തിമ വിധിക്കു വിധേയമായി താത്കാലികമായി പ്രസിദ്ധപ്പെടുത്തി.
സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമള്ള അപേക്ഷകൾ 23വരെ സ്വീകരിക്കും.

സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനം

ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സറ്റൻഷന്റെ ആഭിമുഖ്യത്തിൽ കൗൺസിലിംഗ്, മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റി, യോഗിക് സയൻസ്, ഓർഗാനിക് ഫാമിംഗ് എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അഡ്മിഷൻ നടത്തുന്നു.

കൗൺസിലിംഗ് കോഴ്സിലേക്ക് 16നും മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റി കോഴ്സിലേക്ക് 17നും യോഗിക് സയൻസ് കോഴ്സിലേക്ക് 18നുമാണ് അഡ്മിഷൻ.

പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രി ഉള്ളവർക്ക് പ്രവേശനം നേടാം. കൃഷിയിൽ അഭിരുചിയുള്ളവർക്ക് ഓർഗാനിക് ഫാമിംഗ് കോഴ്സിൽ 19ന് നേരിട്ടെത്തി പ്രവേശനം നേടാം. ഫീസ് എല്ലാ കോഴ്സുകൾക്കും 3100 രൂപ.

അഡ്മിഷനു വരുന്നവർ എസ്എസ്എൽസി, പ്ലസ്ടു ഒറിജിനൽ സർട്ടിഫിക്കറ്റും രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടു വരണം. ഓർഗാനിക് ഫാമിംഗ് കോഴ്സിനു അഡ്മിഷന് തിരിച്ചറിയൽ രേഖ കൊണ്ടുവരണം.
0481 – 2731560, 2731724, 9544981839.

പ്രൊജക്ട് ഫെലേയായുടെ ഒഴിവ്

സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ യുജിസി മേജർ ഗവേഷണ പ്രോജക്റ്റിലേക്ക് പ്രൊജക്റ്റ് ഫെലോയുടെ ഒഴിവുണ്ട്.

പൊളിറ്റിക്കൽ സയൻസിൽ 55ശതമാനം മാർക്കിൽ കുറയാതെയുള്ള രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദവും (എസ്സി, എസ്ടി, പിഎച്ച് വിഭാഗത്തിന് 50ശതമാനം) എം.ഫില്ലും ഉള്ള 40 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.

ഫെല്ലോഷിപ്പ് തുക പ്രതിമാസം 14000 രൂപയും നിയമപ്രകാരമുള്ള എച്ച്ആർഎയും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 16.