University News
ഒന്നാം സെമസ്റ്റർ എംബിഎ പരീക്ഷകൾ 25ന് ആരംഭിക്കും
ഒന്നാം സെമസ്റ്റർ എംബിഎ (പുതിയ സ്കീം2016 അഡ്മിഷൻെ റഗുലർ/2015 അഡ്മിഷൻ സപ്ലിമെൻററി/2013 ആൻഡ് 2014 അഡ്മിഷൻ സപ്ലിമെൻററി/2012 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ 25ന് ആരംഭിക്കും.

പരീക്ഷാഫലം

2016 നവംബറിലെ ആറാം സെമസ്റ്റർ എംസിഎ (അഫിലിയേറ്റഡ് കോളജ്/യൂണിവേഴ്സിറ്റി കോളജ് അപ്ലൈഡ് സയൻസ് 2013 അഡ്മിഷൻ റഗുലർ, ലാറ്ററൽ എൻട്രി2014 അഡ്മിഷൻ െ റഗുലർ) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 2013 അഡ്മിഷൻ റഗുലർ വിഭാഗത്തിൽ മൂവാറ്റുപുഴ നിർമല കോളജിലെ സ്രുമി സാജൻ (3457/4000) ഒന്നാം റാങ്കും ചങ്ങനാശേരി ക്രിസ്തു ജ്യോതി കോളജ് ഓഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജിയിലെ അൻസു മറിയം (3423/4000) രണ്ടാം റാങ്കും നോർത്ത് പരവൂർ ശ്രീനാരായണഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദുല തോമസ്(3420/4000) മൂന്നാം റാങ്കും നേടി.

2014 അഡ്മിഷൻ ലാറ്ററൽ എൻട്രി വിഭാഗത്തിൽ കടമ്മനിട്ട മൗണ്ട് സിയോൺ കോളജ് ഓഫ് എൻജിനിയറിംഗിലെ ദേവികൃഷ് ണ(2192/2600) ഒന്നാം റാങ്കും കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം കോളജ് ഓഫ് എൻജിനിയറിംഗിലെ അശ്വതി സജീവൻ (2178/2 600) രണ്ടാം റാങ്കും അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ആദർശ് കടമേരി (2101/2600) മൂന്നാം റാങ്കും നേടി.

2016 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ (പിജിസിഎസ്എസ്െ റഗുലർ/ബെറ്റർമെൻറ്/സപ്ലിമെൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യ നിർണയത്തിനും അപേക്ഷ 24 വരെ സ്വീകരിക്കും.

2016 ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (െ റഗുലർ/സപ്ലിമെൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യ നിർണയത്തിനും 24 വരെ അപേക്ഷിക്കാം.

2016 ജൂണിലെ നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പിജിസിഎസ്എസ് ( െ റഗുലർ/ ബെറ്റർമെൻറ്/സപ്ലിമെൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യ നിർണയത്തിനും 24 വരെ അപേക്ഷിക്കാം.

ഫാക്കൽറ്റി ഡവലപ്മെൻറ് പ്രോഗ്രാം

യുജിസിയുടെ പന്ത്രണ്ടാം പദ്ധതിയിലെ ഫാക്കൽറ്റി ഡവലപ്മെൻറ് പ്രോഗ്രാം മുഖേന ഗവേഷണം നടത്താൻ കോളജ് അധ്യാപകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കോളജ് പ്രിൻസിപ്പൽമാർ മുഖേന 31 നകം കോളജ് ഡവലപ്മെൻറ് കൗൺസിൽ ഓഫീസിൽ എത്തിക്കണം.

യുജിസി ധനസഹായത്തോടെ മറ്റു ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ അപേക്ഷക്കേണ്ടതില്ല. ഫോൺ: 0481 2731013