എംഎസ്സി പാരാമെഡിക്കൽ പ്രവേശന കൗൺസലിംഗ്
സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിൽ നടത്തുന്ന സ്വാശ്രയ എംഎസ്സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി, മെഡിക്കൽ മൈക്രോബയോളജി പ്രവേശനത്തിനുള്ള ആദ്യഘട്ട കൗൺസലിംഗ് 19ന് രാവിലെ 9.30ന് പഠനവകുപ്പിൽ നടക്കും. റാങ്ക് പട്ടിക, വിശദമായ അറിയിപ്പ് എന്നിവ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. വ്യക്തിഗത അറിയിപ്പ് അയയ്ക്കുന്നതല്ല. ഫോൺ: 0494 2407345.
പരീക്ഷാ അപേക്ഷ
അഫ്സൽഉൽഉലമ പ്രിലിമിനറി രണ്ടാം വർഷം (2013 പ്രവേശനം) റഗുലർ/സപ്ലിമെന്ററി, ഒന്നാം വർഷം (2013 പ്രവേശനം) റഗുലർ/സപ്ലിമെന്ററി, അദീബെ ഫാസിൽ പ്രിലിമിനറി, ഫൈനൽ റഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷ പിഴകൂടാതെ 31 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി നാല് വരെയും സ്വീകരിക്കും. അദീബെ ഫാസിൽ പരീക്ഷക്ക് സാധാരണ ഫോമിലും അഫ്സൽഉൽഉലമ പരീക്ഷയ്ക്ക് 17 മുതൽ ഓൺലൈനിലും അപേക്ഷിക്കണം. അഫ്സൽഉൽഉലമ ഒന്നാം വർഷ സപ്ലിമെന്ററി പരീക്ഷയ്ക്ക് ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക. വിശദമായ വിജ്ഞാപനവും അപേക്ഷാ ഫോമും വെബ്സൈറ്റിൽ.
ബിഐഡി അഞ്ചാം സെമസ്റ്റർ പരീക്ഷക്ക് പിഴകൂടാതെ 17 വരെയും 150 രൂപ പിഴയോടെ ജനുവരി 18 വരെയും ഓൺലൈനിൽ അപേക്ഷിക്കാം. പരീക്ഷ ജനുവരി 23ന് ആരംഭിക്കും.
രണ്ടാം സെമസ്റ്റർ എംടിഎച്ച്എം റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ 18 വരെയും 150 രൂപ പിഴയോടെ ജനുവരി 20 വരെയും ഓൺലൈനിൽ അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ: തിയതി നീട്ടി
ഒന്നാം സെമസ്റ്റർ എംകോം (സിയുസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷക്ക് ഓൺലൈനിൽ അപേക്ഷിക്കാനുള്ള തിയതി പിഴകൂടാതെ 15 വരെയും 150 രൂപ പിഴയോടെ 16 വരെയും നീട്ടി.
പരീക്ഷ
2017 ജനുവരിയിൽ സപ്ലിമെന്ററി ഫലം പ്രസിദ്ധീകരിച്ച മൂന്നാം സെമസ്റ്റർ ബിഎംഎംസി (സിയുസിബിസിഎസ്എസ്, 2014 പ്രവേശനം) വിദ്യാർഥികൾക്കുള്ള സപ്ലിമെന്ററി പരീക്ഷ ഒമ്പത് മുതൽ ജനുവരി 16 വരെ നടക്കും.
രണ്ടാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി പരീക്ഷ ഫെബ്രുവരി ആറിന് രാവിലെ 9.30ന് സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിൽ ആരംഭിക്കും.
ഒന്നാം സെമസ്റ്റർ എൽഎൽഎം (2013 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ ആരംഭിക്കും.
എൽഎൽബി നാലാം സെമസ്റ്റർ (ത്രിവത്സരം) റഗുലർ/സപ്ലിമെന്ററി, എട്ടാം സെമസ്റ്റർ (പഞ്ചവത്സരം) സപ്ലിമെന്ററി, നാലാം സെമസ്റ്റർ (പഞ്ചവത്സരം) സപ്ലിമെന്ററി (2008 സ്കീം) പരീക്ഷ കോഴിക്കോട്, തൃശൂർ ഗവൺമെന്റ് ലോ കോളേജുകളിൽ 20ന് ആരംഭിക്കും.
ബിഎസ്സി നഴ്സിംഗ് സപ്ലിമെന്ററി പരീക്ഷ
ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് സപ്ലിമെന്ററി പരീക്ഷ 18ന് ആരംഭിക്കും. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ കോളജുകളിൽ അപേക്ഷിച്ചവർ കോഴിക്കോട് പിവിഎസ് കോളജ് ഓഫ് നഴ്സിംഗിൽ പരീക്ഷക്ക് ഹാജരാകണം.
പ്രോജക്ട് ഇവാല്വേഷൻ/വൈവാ വോസി
നാലാം സെമസ്റ്റർ എംപിഎഡ് പ്രോജക്ട് ഇവാല്വേഷനും വൈവാ വോസിയും സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എഡ്യുക്കേഷനിൽ 16നും കോഴിക്കോട് ഗവൺമെന്റ് കോളജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷനിൽ ജനുവരി 19നും ആരംഭിക്കും.
പരീക്ഷാഫലം
2016 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിപിഎഡ് പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 23 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
2015 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംകോം (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 25 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബിരുദ കോഴ്സുകളിലേക്ക് (നവംബർ 2015, സിയുസിബിസിഎസ്എസ്) അഡീഷണൽ ഡിഗ്രി/പുനപ്രവേശനം നേടിയവരുടെ പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഈ വിദ്യാർഥികൾക്ക് മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്(സിയുസിബിസിഎസ്എസ്നവംബർ 2016) പരീക്ഷക്കും പുനർമൂല്യനിർണയത്തിനും 14 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ഇതിനുശേഷം അവസരം ഉണ്ടാകുന്നതല്ല.
2016 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഫിൽ കെമിസ്ട്രി പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്.
ആറാം സെമസ്റ്റർ ബിടെക്/പാർട്ട് ടൈം ബിടെക് (09 സ്കീം) പരീക്ഷാഫലം (ഏപ്രിൽ 2016) വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
2015 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ മ്യൂസിക്, എംഎ വോകൽ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 27 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
ആറാം സെമസ്റ്റർ ബിഎ/ബിവിസി/ബിഎസ്ഡബ്ല്യൂ/ബിഎ അഫ്സൽഉൽഉലമ (സിസിഎസ്എസ്) ഏപ്രിൽ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്.
രണ്ടാം സെമസ്റ്റർ ബിഎ അഫ്സൽഉൽഉലമ (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2015 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്.