University News
കേരള ശാസ്ത്ര കോൺഗ്രസ്: കാലിക്കട്ടിൽ ആമുഖ പരിപാടി
തേഞ്ഞിപ്പലം: പറഞ്ഞു. 29ാമത് കേരള ശാസ്ത്ര കോൺഗ്രസിനോടനുബന്ധിച്ച് കാലിക്കട്ട് സർവകലാശാലയിൽ സംഘടിപ്പിച്ച ആമുഖ പരിപാടി വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പ്രമുഖ ശാസ്ത്രജ്‌ഞരുടെ പ്രഭാഷണങ്ങൾ, ഗവേഷണ പ്രബന്ധാവതരണം, സംവാദസദസ്, ബാലശാസ്ത്ര കോൺഗ്രസ്, പുരസ്കാര വിതരണം തുടങ്ങിയവയെല്ലാം ശാസ്ത്ര മേഖലയുടെ പ്രോത്സാഹനത്തിനും പുതുഗവേഷണങ്ങൾക്കും വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര കോൺഗ്രസിന്റെ പ്രമേയം ആരോഗ്യമേഖലയുടെ ഉന്നതിക്ക് ഉതകുന്നതരത്തിലുള്ളതാണ്. ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന് ഇത് സഹായകമാകുമെന്നും വൈസ് ചാൻസലർ പറഞ്ഞു. ചടങ്ങിൽ പ്രോ–വൈസ് ചാൻസലർ ഡോ. പി. മോഹൻ അധ്യക്ഷനായിരുന്നു. ഡോ. സി. അനിൽ കുമാർ കേരള ശാസ്ത്ര കോൺഗ്രസിനെ പരിചയപ്പെടുത്തി. പ്രഫ. കെ. പാപ്പുട്ടി പ്രഭാഷണം നടത്തി.
More News