University News
നാലാം സെമസ്റ്റർ എംഎ ഇസ്ലാമിക് ഹിസ്റ്ററി ഫലം പ്രസിദ്ധീകരിച്ചു
2016 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ (സിഎസ്എസ് ഇസ്ലാമിക് ഹിസ്റ്ററി റെഗുലർ, ഇംപ്രൂവ്മെൻറ്, സപ്ലിമെൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എറാണാകുളം മഹാരാജാസ് കോളജിലെ എൻ.എം. നാസിഹ്, സി.എച്ച്. തക്കിയുദീൻ അലി, പി.എം. ജ്യോതിലക്ഷ്മി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങൾ നേടി.
സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ 23വരെ സ്വീകരിക്കും.

പൂർവ വിദ്യാർഥി സംഗമം

ഗാന്ധിയൻ സ്റ്റഡീസ് പൂർവ വിദ്യാർഥി സംഗമം നാളെ ഗാന്ധിയൻ സ്റ്റഡീസ് സെമിനാർ ഹാളിൽ നടത്തും. എല്ലാ പൂർവ വിദ്യാർഥികളും പങ്കെടുക്കണം.