University News
മെഗാ പ്ലേസ്മെൻറ് ഫെയർ 2016
ശനിയാഴ്ച മെഗാ പ്ലേസ്മെൻറ് ഫെയർ ഉണ്ടായിരിക്കില്ല. വിശദവിവരങ്ങൾ പിന്നീടറിയിക്കും.

എൽഎൽബി പരീക്ഷ

2017 ഫെബ്രുവരി 13ന് നടത്തുന്ന അഞ്ചാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം), ഒന്പതാം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം) 201112 ന് മുമ്പുളള അഡ്മിഷൻ (കോമൺഫോർ മേഴ്സി ചാൻസ്) പരീക്ഷകൾക്ക് 18 വരെ (50 രൂപ പിഴയോടെ ജനുവരി 20, 250 രൂപ പിഴയോടെ ജനുവരി 23) അപേക്ഷിക്കാം. മേഴ്സി ചാൻസ് വിദ്യാർഥികൾ പരീക്ഷാഫീസിനു പുറമെ മേഴ്സി ചാൻസ് ഫീസായി 2000/ രൂപയും സി.വി ക്യാമ്പ് ഫീസായി 200 രൂപയും അടയ്ക്കണം.

ഹോട്ടൽ മാനേജ്മെൻറ് പരീക്ഷ

2017 ഫെബ്രുവരി ഏഴിന് തുടങ്ങുന്ന ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കേറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം) അഞ്ചാം സെമസ്റ്റർ െ റഗുലർ 2014 അഡ്മിഷൻ ഓൺലൈൻ രജിസ്ട്രഷൻ ആരംഭിച്ചു. 2014 അഡ്മിഷൻെ റഗുലർ, 2011, 2006 അഡ്മിഷൻ സപ്ലിമെൻററി പരീക്ഷകൾക്ക് 18വരെ (50 രൂപ പിഴയോടെ ജനുവരി 20, 250 രൂപ പിഴയോടെ ജനുവരി 21) അപേക്ഷിക്കാം.

ഗവേഷണ രീതി ശാസ്ത്രം

വിദൂരവിദ്യാഭ്യാസ വിഭാഗം സോഷ്യൽ സയൻസ് വിഷയത്തിൽ ഗവേഷണ രീതി ശാസ്ത്രത്തിൽ (റിസർച്ച് മെതഡോളജി)ദേശീയ ശില്പശാല സംഘടിപ്പിക്കും. 2017 ജനുവരി 17 മുതൽ 21 വരെ സർവകലാശാല പാളയം വിദൂരവിദ്യാഭ്യാസ വിഭാഗത്തിലാണു ശിൽപശാല. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

ബിസിഎ പരീക്ഷ ഫലം

2016 ജൂണിൽ നടന്ന നാലാം സെമസ്റ്റർ ബിസിഎ (332) (റെഗുലർ 2014 അഡ്മിഷൻ, ഇംപ്രൂവ്മെൻറ്/സപ്ലിമെൻറെറി 2013 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെയും 2016 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.വോക്ക് ഡിഗ്രി പ്രോഗ്രാം ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് (352) റെഗുലർ 2015 അഡ്മിഷൻ, ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി 2014 അഡ്മിഷൻ) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭിക്കും.

എംടെക് ഫലം

2016 ഒക്ടോബറിൽ നടത്തിയ എംടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് (ഒപ്റ്റോ ഇലക്ട്രോണിക്സ് ആൻഡ് ഒപ്റ്റിക്കൽ കമ്യൂണിക്കേഷൻ) 20142016 ബാച്ച് (സിഎസ്എസ്) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

സീറ്റൊഴിവ്

ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ ജിയോ സ്പെഷയൽ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജിയിൽ പി.ജി ഡിപ്ലോമ ഇൻ ജിയോഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി കോഴ്സിന് എസ്.സി സീറ്റൊഴിവുണ്ട്. യോഗ്യത ജിയോളജി, ജിയോഗ്രഫി, എൻവയോൺമെൻറ് സയൻസ്, കംപ്യൂട്ടർ സയൻസ്, ഫിസിക്സ് ഇവയിലേതെങ്കിലും പിജി താത്പര്യമുള്ളവർ അസൽ രേഖകൾ സഹിതം 20നകം ഹാജരാകണം. വിശദവിവരങ്ങൾ വെബ്സെറ്റിൽ ലഭിക്കും. 04712308 214.

എംഎസ് സി പരീക്ഷ

25ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംഎസ് സി കെമിസ്ട്രി/അനലറ്റിക്കൽ കെമിസ്ട്രി 2011 അഡ്മിഷൻ (2009 സ്കീം), ബോട്ടണി (2006 സ്കീം) മേഴ്സി ചാൻസ് പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. 5200 രൂപ രജിസ്ട്രേഷൻ ഫീസും അതത് വിഷയങ്ങൾക്കുള്ള ഫീസും ചേർത്ത് 17 വരെ (50 രൂപ പിഴയോടെ 2017 ജനുവരി 19, 250 രൂപ പിഴയോടെ ജനുവരി 20) ഓഫ്ലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സ്വീകരിക്കില്ല.

2017 ഫെബ്രുവരി എട്ടിനു തുടങ്ങുന്ന ഒന്നാം സെമസ്റ്റർ എം.എസ് സി കെമിസ്ട്രി/അനലറ്റിക്കൽ കെമിസ്ട്രി, ബോട്ടണി (2011 അഡ്മിഷൻ) മേഴ്സി ചാൻസ് പരീക്ഷയ്ക്ക് (50 രൂപ പിഴയോടെ 2017 ജനുവരി 19, 250 രൂപ പിഴയോടെ ജനുവരി 20) ഓഫ്ലൈനായി ഫീസടക്കാം. പരീക്ഷഫീസിന് പുറമെ 5,000 രൂപ മേഴ്സി ചാൻസ് ഫീസും 200 രൂപ ക്യാമ്പ് ഫീസും അടയ്ക്കണം.

പി.ജി പരീക്ഷ: പുതുക്കിയ തീയതി

27ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റർ എംഎ/ എംഎസ് സി/ എംകോം/എംഎസ്ഡബ്ല്യു/ എംപിഎ പരീക്ഷകൾ ഫെബ്രുവരി എട്ടിന് ആരംഭിക്കും.