University News
എൽഎൽഎം പ്രവേശന പരീക്ഷ ഫെബ്രുവരി അഞ്ചിന്
തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സർക്കാർ ലോ കോളജുകളിലെയും സംസ്‌ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലേയും 201617 അധ്യയന വർഷത്തെ എൽഎൽഎം. കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത: കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്നു ലഭിച്ചതോ അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ തത്തുല്യമായി അംഗീകരിച്ചിട്ടുള്ളതുമായ ത്രിവത്സര/പഞ്ചവത്സര എൽഎൽബി പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള വിജയം.

ത്രിവത്സര/പഞ്ചവത്സര അവസാന വർഷ പരീക്ഷ എഴുതുന്ന/എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം. പക്ഷേ അത്തരത്തിലുള്ളവർ അഡ്മിഷൻ സമയത്ത് യോഗ്യതാ പരീക്ഷയുടെ ഒറിജിനൽ മാർക്ക് ലിസ്റ്റ് ഡിഗ്രി/ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

വയസ് : എൽഎൽഎം കോഴ്സിലേയ്ക്ക് ഉയർന്ന പ്രായപരിധിയില്ല.

പ്രവേശന പരീക്ഷ : കോഴ്സിലേയ്ക്കുള്ള പ്രവേശനം, പ്രവേശന പരീക്ഷ കമ്മീഷണർ നടത്തുന്ന പ്രവേശന പരീക്ഷയിൽ ലഭിക്കുന്ന റാങ്കിൻറെ അടിസ്‌ഥാനത്തിൽ ആയിരിക്കും. പ്രവേശന പരീക്ഷ ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരത്ത് നടത്തും. പ്രവേശന പരീക്ഷയ്ക്ക് ഒന്നര മണിക്കൂർ വീതം ധരാവിലെ 9.30 മുതൽ 11 മണി വരെ (പേപ്പർ1), 11.30 മുതൽ ഒരു മണി വരെ (പേപ്പർ2) ദൈർഘ്യമുള്ള രണ്ട് പേപ്പറുകൾ ഉണ്ടായിരിക്കും. ഓരോ പേപ്പറിലും ഒബ്ജെക്ടീവ് മാതൃകയിലുള്ള 100 ചോദ്യങ്ങൾ ഉണ്ടായിരിക്കും. ചോദ്യങ്ങൾ എൽഎൽ.ബി പരീക്ഷയുടെ നിലവാരത്തിലുള്ളതായിരിക്കും.

അപേക്ഷിക്കേണ്ട വിധം: പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.ker ala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇതിനായി 18നു വൈകുന്നേരം അഞ്ചു മണി വരെ വെബ്സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും. ഓൺലൈനായി അപേക്ഷിക്കുമ്പോൾ താഴെപ്പറയുന്നവ അപ്ലോഡ് ചെയ്യേണ്ടതാണ്.

അപേക്ഷകൻറെ അടുത്ത കാലത്ത് എടുത്തതും 15 കെബിയ്ക്കും 30 കെബിയ്ക്കും ഇടയിലുളളതുമായ 150 200 പിക്സൽ ജെപെക് ഫോർമാറ്റിലുളള വ്യകതമായ പാസ്പോർട്ട് സൈസ് കളർ ഫോട്ടോ. അപേക്ഷകൻറെ 5കെബിയ്ക്കും 30 കെബിയ്ക്കും ഇടയിലുളള 150 100 പിക്സൽ ജെപെക്ക് ഫോർമാറ്റിലുളള ഒപ്പ്. അപേക്ഷകൻറെ അഞ്ച് കെബിയ്ക്കും 30 കെബിയ്ക്കും ഇടയിലുളള 150 100 പിക്സൽ ജെപെക്ക് ഫാർമാറ്റിലുളള ഇടതുകൈ വിരലടയാളം.

അപേക്ഷാ ഫീസ്: ജനറൽ/എസ്ഇബിസി വിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 400 രൂപയും ആണ് അപേക്ഷാ ഫീസ്. അപേക്ഷകർ ഓൺലൈൻ പേയ്മെൻറ് വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പണ വേളയിൽ ലഭ്യമാകുന്ന ഇചെലാൻ ഉപയോഗിച്ചോ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൻറെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളിലൂടെ പണമായി അടച്ചോ അപേക്ഷാ ഫീസ് ഒടുക്കാം. നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് മുതലായ മാർഗങ്ങൾ ഓൺലൈൻ പേയ്മെൻറ് ഓപ്ഷനിൽ ഉപയോഗപ്പെടുത്താവുന്നതാണ്. അപേക്ഷാ ഫീസ് യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും: ഓൺലൈൻവഴി സമർപ്പിച്ച അപേക്ഷയുടെ പ്രിൻറൗട്ടിൽ അപ്ലോഡ് ചെയ്തതിനു സമാനമായ ഫോട്ടോ പതിപ്പിച്ച് ഗവ: ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തിയ ശേഷം ഉള്ളടക്കം ചെയ്യേണ്ട മറ്റു രേഖകൾ സഹിതം അപേക്ഷ 19നു വൈകുന്നേരം അഞ്ചിനു മുമ്പ് രജിസ്ട്രേഡ് തപാൽ/ സ്പീഡ് പോസ്റ്റ് മുഖാന്തിരമോ, നേരിട്ടോ കമ്മീഷണർ ഫോർ എൻട്രൻസ് എക്സാമിനേഷൻസ്, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തി നഗർ, തിരുവനന്തപുരം695001 എന്ന വിലാസത്തിൽ ലഭ്യമാക്കേതാണ്.

അപേക്ഷ സമർപ്പിച്ചതിനുശേഷം പുതിയ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്താനോ ഏതെങ്കിലും തരത്തിലുള്ള സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനോ അപേക്ഷകരെ അനുവദിക്കുന്നതല്ല. ഇതിലേയ്ക്കുള്ള അപേക്ഷകളോ ഇത്തരം സർട്ടിഫിക്കറ്റുകളോ യാതൊരു കാരണവശാലും പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ സ്വീകരിക്കുന്നതല്ല.

അപേക്ഷാ ഫോമിനോടൊപ്പം ലഭ്യമാക്കണമെന്ന് വ്യവസ്‌ഥ ചെയ്തിട്ടുള്ള വിവിധ സർട്ടിഫിക്കറ്റുകൾ അതിൽ ഉൾക്കൊള്ളിച്ചിട്ടുള്ള നിശ്ചിത പ്രഫോർമകളിൽ തന്നെ സമർപ്പിക്കേണ്ടതാണ്.

അഡ്മിറ്റ് കാർഡ്: പരീക്ഷയ്ക്ക് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് അവരുടെ അഡ്മിറ്റ് കാർഡ് 28 മുതൽ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം.

സീറ്റുകളുടെ അലോട്ട്മെൻറ്: പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചശേഷം റാങ്ക് ലിസ്റ്റിൻറെ അടിസ്‌ഥാനത്തിൽ, അപേക്ഷകർ രേഖപ്പെടുത്തുന്ന കോളജുകളുടെ മുൻഗണനാക്രമമനുസരിച്ച് കോഴ്സിൻറെ പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെൻറ് നടത്തും. കൂടുതൽ വിവരങ്ങൾക്ക് 04712339101, 2339102, 2339103, 2339104.
More News