University News
ബിഎസ് സി(ആനുവൽ) സ്കീം പരീക്ഷ
ഫെബ്രുവരി 20 ന് നടത്തുന്ന ബി.എസ് സി (ആന്വൽ സ്കീം) മാത്തമാറ്റിക്സ് മെയിൻ സബ്സിഡിയറി വിഷയങ്ങളുടെ സപ്ലിമെൻററി പരീക്ഷകൾക്ക് 23 മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓൺലൈനായും ഓഫ്ലൈനായും 25 (50 രൂപ പിഴയോടെ 27, 250 രൂപ പിഴയോടെ 30) വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

എംബിഎ പരീക്ഷ

എംബിഎ (2008 സ്കീം) രണ്ടും മൂന്നും സെമസ്റ്റർ (ഈവനിംഗ് സപ്ലിമെൻററി), നാലാം സെമസ്റ്റർ (ഈവനിംഗ് റഗുലർ) എന്നീ പരീക്ഷകളുടെ ഫീസ് അടയ്ക്കേണ്ട തീയതി, മറ്റ് വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ബിഎ/ബിഎസ്സി (ആനുവൽ സ്കീം) പരീക്ഷ ടൈംടേബിൾ

ഫെബ്രുവരി എട്ടിന് തുടങ്ങുന്ന ബിഎ/ബിഎസ്്സി (ആന ു വ ൽ സ്കീം) പാർട്ട് ഒന്നും രണ്ടും സപ്ലിമെൻററി പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.

എംഫിൽ നാനോബയോളജി പരീക്ഷ ഫലം

20152016 ബാച്ച് രണ്ടാം സെമസ്റ്റർ എംഫിൽ നാനോബയോളജി പരീക്ഷ ഫലം വെബ്സൈറ്റിൽ.

പിജി പരീക്ഷ

25 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംഎ/എംഎസ് സി/എംകോം/എംഎസ്ഡബ്ലിയു/എംപിഎ/എംടിഎ പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.

മാർക്ക് ലിസ്റ്റ് കൈപ്പറ്റണം

വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രത്തിലെ തിരുവനന്തപുരം കേന്ദ്രമായി പരീക്ഷ എഴുതിയ മൂന്നാം വർഷ ബിസിഎ/ബിഎസ്സി കംപ്യൂട്ടർ സയൻസ് വിദ്യാർഥികൾ പാളയം എസ്ഡിഇ ഓഫിസിൽ നിന്നും മാർക്ക് ലിസ്റ്റുകൾ 16,17,18 തിയതികളിൽ ഹാൾടിക്കറ്റുമായി വന്ന് കൈപ്പറ്റേണ്ടതാണ് പുനർമൂല്യനിർണയത്തിനുളള അവസാന തീയതി ഫെബ്രുവരി 20.

സമ്പർക്കക്ലാസ്

വിദൂര വിദ്യാഭ്യാസ വിഭാഗം ബിഎ. ഹിസ്റ്ററി അവസാന വർഷ സമ്പർക്കക്ലാസ് 14ന് പി.എം.ജി യൂണിവേഴ്സിറ്റി യൂത്ത് ഹോസ്റ്റലിൽ നടത്തും.

ബിഎച്ച്എംസിടി പരീക്ഷ ഫലം

ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെൻറ് * കാറ്ററിംഗ് ടെക്നോളജി സപ്ലിമെൻററി (2011 സ്കീം) പരീക്ഷ ഫലം വെബ്സൈറ്റിൽ.

ബിആർക് (സപ്ലിമെൻററി) പരീക്ഷ ഫലം

നവംബറിൽ നടത്തിയ പത്താം സെമസ്റ്റർ ബിആർക് (സപ്ലിമെൻററി) പരീക്ഷ ഫലം വെബ്സൈറ്റിൽ.

പിജി ഡിപ്ലോമ ഇൻ പേറ്റൻറ് ലോ : സീറ്റൊഴിവ്

കാര്യവട്ടം നിയമ പഠന വകുപ്പ് നടത്തുന്ന പിജി ഡിപ്ലോമ ഇൻ പേറ്റൻറ് ലോ (ഈവനിംഗ്) കോഴ്സിന് സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്‌ഥാന യോഗ്യത. കോഴ്സ് ഫീസ് 4000 രൂപ. താൽപര്യമുള്ളവർ അസൽ രേഖകളും പകർപ്പുകളും സഹിതം 19നകം വകുപ്പിൽ ഹാജരാകണം. ഫോൺ:04712308936.

എംസിഎ പ്രാക്ടിക്കൽ ലാബ്

രണ്ടാം സെമസ്റ്റർ എം.സി.എ (2015 സ്കീം െ റഗുലർ ആൻഡ് സപ്ലിമെൻററി, 2011 സ്കീം ആൻ ഡ് 2006 സ്കീം സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ ലാബ് 16ന് തുടങ്ങും.
വിശദവിവരങ്ങൾ അതത് കോളജുകളിലും വെബ്സൈറ്റിലും.

എംസിഎ പരീക്ഷ

20ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ എംസിഎ (2015 സ്കീം റഗുലർ * സപ്ലിമെൻററി) പരീക്ഷയുടെ ടൈംടേബിൾ അതത് കോളജുകളിലും വെബ്സൈറ്റിലും.

പിജിഡികഐം : അപേക്ഷ ക്ഷണിച്ചു

ഫ്യൂച്ചേഴ്സ് സ്റ്റഡീസ് പഠനവകുപ്പ് നടത്തുന്ന പിജി ഡിപ്ലോമ ഇൻ നോളജ് മാനേജ്മെൻറ് കോഴ്സിന് നിശ്ചിത ഫോമിൽ അപേക്ഷ ക്ഷണിച്ചു.
അവസാനതീയതി 31. യോഗ്യത, മറ്റ് വിശദവിവരങ്ങൾ വെബ്സെറ്റിൽ. ഫോൺ:0471230 5321.