University News
പ്രൈവറ്റ് രജിസ്ട്രേഷൻ അപേക്ഷാ തീയതി നീട്ടി
201617 വർഷത്തെ ബിഎ, ബികോം, എംഎ, എംകോം, എംഎസ് സി (മാത്സ്) കോഴസ്കളിലേക്കു പ്രൈവറ്റ് രജിസ്ട്രഷനുള്ള അപേക്ഷ 1,000 രൂപ പിഴയോടെ സമർപ്പിക്കാനുള്ള അവസാന തീയതി 31വരെ നീട്ടി. അതിനുശേഷം അവസരം പ്രയോജനപ്പെടുത്താത്തവർക്കു ഫെബ്രുവരി ഒന്നു മുതൽ 1,000 രൂപയോടുകൂടി 2000 രൂപ അധിക പിഴയും അടച്ചു ഫെബ്രുവരി 15 വരെയും സമർപ്പിക്കാം. അപേക്ഷകർക്ക് 17 മുതൽ ഫെബ്രുവരി 15 വരെ ഈ ആനുകൂല്യം ലഭ്യമാണ്.<യൃ><യൃ><ആ>സിബിസിഎസ്എസ് ബികോം കോഴ്സ് മാറ്റം <യൃ><യൃ>സിബിസിഎസ്എസ് ബികോം പ്രോഗ്രാമിലെ രണ്ടാം സെമസ്റ്ററിലേ കോർപറേറ്റ് റെഗുലേഷൻ ആൻഡ് ഗവെർണൻസ് എന്ന കോഴ്സിനു പകരമായി കോർപറേറ്റ് റെഗുലേഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻസും ആറാം സെമെസ്റ്ററിലെ വെൽത്ത് ടാക്സ് എന്ന കോഴ്സിന് പകരമായി ഇൻകം ടാക്സ് അസസ്മെൻറ് ആൻഡ് പ്ലാനിംഗ് എന്ന കോഴ്സും 201617 അക്കാദമിക വർഷം പഠിപ്പിക്കേണ്ടതാണ്. പുതിയ സിലബസുകൾ യൂണിവേഴ്സിറ്റിയുടെ വെബ്സെറ്റിൽ.<യൃ><യൃ><ആ> ഓഫീസ് അസിസ്റ്റൻറ് വാക്ക് ഇൻ ഇൻറർവ്യൂ<യൃ><യൃ>കോട്ടയം തലപ്പാടി, അന്തർ സർവകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിലെ ഓഫീസ് അസിസ്റ്റൻറ് ഒഴിവിലേക്കു കരാർ അടിസ്‌ഥാനത്തിൽ നിയമനം നടത്താനായി വാക്ക് ഇൻ ഇൻറർവ്യൂ നടത്തും. പ്രീഡിഗ്രി, പ്ലസ്ടു പൂർത്തിയാക്കിയവർ, പാസായവർ, സർക്കാർ, സർവകലാശാലകളിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരുമായ ഉദ്യോഗാർഥികൾ 17ന് രാവിലെ 10.30 ന് അസൽ പ്രമാണങ്ങൾ സഹിതം ഗവേഷണ കേന്ദ്രത്തിൽ ഹാജരാകണം.
More News