University News
ബിഡിഎസ് പാർട്ട് 2 പരീക്ഷാ അപേക്ഷ
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ഫെബ്രുവരി 13 മുതലാരംഭിക്കുന്ന ഒന്നാംവർഷ ബിഫാം ഡിഗ്രി സപ്ലിമെൻററി (2010 ആൻഡ് 2012 സ്കീം) പരീക്ഷയ്ക്ക് ജനുവരി 23 മുതൽ 30 വരെയുള്ള തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

പേപ്പറൊന്നിന് 100 രൂപ ഫൈനോടുകൂടി ഫെബ്രുവരി ഒന്നുവരെയും, 300 രൂപ സൂപ്പർ ഫൈനോടുകൂടി നാലുവരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

<ആ>ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെൻററി പരീക്ഷാ അപേക്ഷ

ഫെബ്രുവരി 27 മുതലാരംഭിക്കുന്ന രണ്ടാം വർഷ ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെൻററി പരീക്ഷയ്ക്ക് ജനുവരി 31 മുതൽ ഫെബ്രുവരി 7 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

പേപ്പറൊന്നിന് 100 രൂപ ഫൈനോടുകൂടി ഫെബ്രുവരി 10 വരെയും, 300 രൂപ സൂപ്പർ ഫൈനോടുകൂടി 13 വരെയും ഓൺലൈൻ രജിസ്റ്റർ ചെയ്യാം.

<ആ>എംഡിഎസ് പാർട്ട് 2 സപ്ലിമെൻററി തിയറി പരീക്ഷാ തീയതി

ഫെബ്രുവരി ഒന്നുമുതലാരംഭിക്കുന്ന എംഡിഎസ് പാർട്ട് 2 സപ്ലിമെൻററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

<ആ>ബിഡിഎസ് സപ്ലിമെൻററി തിയറി പരീക്ഷാ തീയതി

ഫെബ്രുവരി രണ്ടുമുതലാരംഭിക്കുന്ന ഫസ്റ്റ് ബിഡിഎസ് സപ്ലിമെൻററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

<ആ>എംഫിൽ ഇൻ സൈക്യാട്രിക് സോഷ്യൽ വർക്ക് സപ്ലിമെൻററി തിയറി പരീക്ഷാ തീയതി

ഫെബ്രുവരി 13 മുതലാരംഭിക്കുന്ന എം.ഫിൽ ഇൻ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് 1 സപ്ലിമെൻററി ഡിഗ്രി തിയറി പരീക്ഷാ ടൈം ടേബിൾ, എം.ഫിൽ ഇൻ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് 2 സപ്ലിമെൻററി ഡിഗ്രി തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു. ടൈടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.

<ആ>സപ്ലിമെൻററി പരീക്ഷാതിയതി

ഫെബ്രുവരി 16 മുതലാരംഭിക്കുന്ന നാലാം വർഷ ബിഎസ്സി എംഎൽടി ഡിഗ്രി സപ്ലിമെൻററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

<ആ>മൂന്നാം വർഷ ഫാംഡി പരീക്ഷാ റീടോട്ടലിംഗ് ഫലം

2016 ജൂലൈയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന മൂന്നാം വർഷ ഫാംഡി റഗുലർ/സപ്ലിമെൻററി പരീക്ഷയുടെ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
More News